Petition | നിയമസഭ പാസാക്കിയ ബിലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍കാര്‍; ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്ക് എതിരെ 2 പെറ്റിഷനുകള്‍ ഫയല്‍ ചെയ്യുന്നത് അസാധാരണ നീക്കമെന്ന് നിയമവിദഗ്ധര്‍
Nov 8, 2023, 12:02 IST
ന്യൂഡെല്‍ഹി: (KVARTHA) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമപോരാട്ടം കടുപ്പിച്ച് കേരളം. നിയമസഭ പാസാക്കിയ ബിലുകളില്‍(Bill) തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തു. സംസ്ഥാന ചീഫ് സെക്രടറിയും, സംസ്ഥാന നിയമ സെക്രടറിയുമാണ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ബിലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നാണ് സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നത്. ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്ക് എതിരെ സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് അസാധാരണ നീക്കമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമസഭ പാസാക്കിയ എട്ടുബിലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രടറിയും, ടിപി രാമകൃഷ്ണന്‍ എംഎല്‍എയും കഴിഞ്ഞയാഴ്ച സുപ്രീംകോടതിയില്‍ റിട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട് ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ചീഫ് സെക്രടറി ഫയല്‍ ചെയ്ത റിട് ഹര്‍ജിയുടെ നിയമസാധുത കേന്ദ്രം ചോദ്യം ചെയ്‌തേക്കും എന്ന വിലയിരുത്തല്‍ സംസ്ഥാന സര്‍കാരിന്റെ നിയമ വകുപ്പുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഒരുവര്‍ഷം മുമ്പ് ബിലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കൊച്ചിയിലെ അഭിഭാഷകന്‍ പിവി ജീവേഷ് ഹൈകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ് മണികുമാറും, ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു.
2022 നവംബറില്‍ ഹര്‍ജി തള്ളിയ ഹൈകോടതി നടപടിക്ക് എതിരെയാണ് ഇപ്പോള്‍ കേസിലെ കക്ഷിയായിരുന്ന സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹൈകോടതിയിലെ കേസില്‍ ഗവര്‍ണര്‍ കക്ഷിയായിരുന്നില്ല. ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ അദ്ദേഹത്തെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
റിട് ഹര്‍ജിയില്‍ ഉള്ളതിനേക്കാളും കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതിരെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പ്രത്യേക അനുമതി ഹര്‍ജിയില്‍ ഉള്ളത്. പൊതുആരോഗ്യ ബില്‍ അടക്കം കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിടുന്ന ബിലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന നടപടി ജനങ്ങളോടും, നിയമസഭാംഗങ്ങളോടുമുള്ള നീതികേടാണെന്നാണ് ആരോപിച്ചിരിക്കുന്നത്.
ഗവര്‍ണറുടെ നടപടി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണ്. തനിക്ക് തോന്നുമ്പോള്‍ മാത്രം ബിലുകളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇത് തികച്ചും ഭരണഘടന വിരുദ്ധമാണെന്നും ചീഫ് സെക്രടറിയും, നിയമ സെക്രടറിയും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഗവര്‍ണര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടമാണ് കേരളം സുപ്രീംകോടതിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുന്‍ അറ്റോര്‍ണി ജെനറലും, രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ഭരണഘടന വിദഗ്ധനുമായ കെകെ വേണുഗോപാലിനെ കോടതിയില്‍ ഇറക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. വേണുഗോപാലിന് പുറമെ മറ്റ് ചില സീനിയര്‍ അഭിഭാഷകരും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയും സുപ്രീംകോടതിയില്‍ ഹാജരാകും.

Keywords: Kerala govt's legal battle with Governor: Bills' signing delay sparks Supreme Court showdown, New Delhi, News, Kerala Govt's Legal Battle, Governor, Supreme Court, Petition, Bills, Allegation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.