Abused | ബെംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി; ദുരന്തം അര്‍ധരാത്രിയില്‍ സുഹൃത്തിനെക്കണ്ട് ബൈക് ടാക്‌സിയില്‍ മടങ്ങുന്ന വഴി; ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍

 


ബെംഗ്ലൂര്‍: (www.kvartha.com) ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി. വെള്ളിയാഴ്ച അര്‍ധരാത്രി പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ബൈക് ടാക്‌സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ബെംഗ്ലൂര്‍ സ്വദേശികളായ അറാഫത്, ശിഹാബുദ്ദീന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ബൈക് ടാക്‌സി ഡ്രൈവറെയും മൊബൈല്‍ റിപയര്‍ ചെയ്യുന്ന ആളെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കമിഷണര്‍ അറിയിച്ചു.

Abused | ബെംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി; ദുരന്തം അര്‍ധരാത്രിയില്‍ സുഹൃത്തിനെക്കണ്ട് ബൈക് ടാക്‌സിയില്‍ മടങ്ങുന്ന വഴി; ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കേരളത്തില്‍നിന്ന് ബെംഗ്ലൂറില്‍ എത്തിയ 23കാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സുഹൃത്തിനെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം രാത്രി വൈകി മടങ്ങാനാണ് പെണ്‍കുട്ടി ബൈക് ടാക്‌സി ബുക് ചെയ്തത്.

പെണ്‍കുട്ടിക്ക് സ്ഥലപരിചയം കാര്യമായിട്ടില്ലെന്നു മനസ്സിലാക്കിയ ബൈക് ടാക്‌സി ഡ്രൈവര്‍ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൂട്ടുകാരനെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഇവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെയാണ് സുഹൃത്തുക്കള്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീടാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

അതേസമയം, രാത്രി വൈകി ബൈക് ടാക്‌സി ഉപയോഗിക്കുന്ന ആളുകള്‍ ജാഗ്രതയോടെ ഇരിക്കണമെന്നു ബെംഗ്ലൂര്‍ പൊലീസ് നിര്‍ദേശിച്ചു.

Keywords: Kerala girl molested by bike taxi driver and friend in Bengaluru, Bangalore, News, Molestation, Malayalee, Hospital, Treatment, Complaint, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia