SWISS-TOWER 24/07/2023

കേരളത്തിലെ ആദ്യ വാഹനാപകടമരണം: കേരള കാളിദാസന് 111 വയസ്സ്
 

 
Portrait of Kerala Varma Valiakoi Thampuran, the first person to die in a car accident in Kerala.
Portrait of Kerala Varma Valiakoi Thampuran, the first person to die in a car accident in Kerala.

Photo Credit: Facebook/ Raja Ravi Varma Heritage Foundation 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കായംകുളത്ത് വെച്ച് കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
● തെരുവുനായ കുറുകെ ചാടിയതാണ് അപകട കാരണം.
● അപകടശേഷം രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്.
● വാഹനാപകടത്തിൽ മരിക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയും ഇദ്ദേഹമാണ്.
● 69-ാം വയസ്സിലാണ് കേരളവർമ്മ വലിയകോയിത്തമ്പുരാൻ മരണപ്പെട്ടത്.

ഭാമനാവത്ത് 

(KVARTHA) വാഹനാപകടങ്ങൾ കേരളത്തിൽ തുടർക്കഥയാകുമ്പോൾ, അപകട മരണങ്ങൾ സാധാരണ വാർത്തകളായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നതിന്റെ 111-ാം വാർഷികം കടന്നുപോവുകയാണ്.

1914 സെപ്റ്റംബർ 20-ന് കായംകുളത്തിനടുത്ത് വെച്ച് കാർ മറിഞ്ഞ് പരിക്കേറ്റ് മരണപ്പെട്ട കേരള കാളിദാസൻ എന്നറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനാണ് കേരളത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യ വ്യക്തിയെന്ന് കേരള പോലീസിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

Aster mims 04/11/2022

വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് മടങ്ങവേ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷനിലാണ് കാർ അപകടത്തിൽപ്പെട്ടത്. മരുമകൻ കേരളപാണിനി എ.ആർ രാജരാജവർമ്മയും കൂടെ ഉണ്ടായിരുന്നു. ഒരു തെരുവുനായ കുറുകെ ചാടിയപ്പോൾ ഡ്രൈവർ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. 

അപകടത്തിൽ പുറത്ത് യാതൊരുവിധ പരിക്കുകളും ഉണ്ടായിരുന്നില്ല. അതിനാൽ, തൊട്ടടുത്ത വീട്ടിലെത്തി വിശ്രമിച്ച ശേഷം മാവേലിക്കര കൊട്ടാരത്തിലേക്ക് പോവുകയായിരുന്നു. എന്നാൽ രണ്ടു ദിവസത്തിന് ശേഷം കൊട്ടാരത്തിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു.

ഇതുസംബന്ധിച്ച് എ.ആർ രാജരാജവർമ്മ എഴുതിയ അനുഭവക്കുറിപ്പിൽ പറയുന്നത്, 'ആണ്ടുതോറുമുള്ള വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കുറ്റിത്തെരുവ് പാലം കഴിഞ്ഞപ്പോൾ തെരുവുനായ കുറുകെ ചാടി. അമ്മാവൻ ഇരുന്ന ഭാഗത്തേക്ക് കാർ മറിഞ്ഞു. പുറമേ പരിക്കുണ്ടായിരുന്നില്ല. നെഞ്ചിന്റെ ഭാഗം കാറിലോ നിലത്തോ ഇടിച്ചതാകാം കാരണം. രണ്ടാമത്തെ ദിവസം മരിച്ചു.' ഇന്ത്യയിലെയും കേരളത്തിലെയും ആദ്യത്തെ വാഹനാപകട മരണമായി ഇത് കണക്കാക്കപ്പെടുന്നു.

ആധുനിക മലയാള ഗദ്യത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1845 ഫെബ്രുവരി 19-നാണ് ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിൽ ജനിച്ചത്. രാമവർമ്മ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. വിവിധ ഭാഷകളിലും സംഗീതം, വൈദ്യം, വ്യാകരണം, തർക്കം തുടങ്ങി സകല മേഖലകളിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു.

 വിശാഖം തിരുനാൾ രാജാവിൻ്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് കമ്മിറ്റി, കൊട്ടാരം ഗ്രന്ഥപ്പുര, സംസ്കൃത പാഠശാല എന്നിവയുടെ നിയന്ത്രണം അദ്ദേഹം ഏറ്റെടുത്തു. മലയാള മനോരമക്ക് ആ പേര് നൽകിയതും കേരളവർമ്മയാണ്. സംസ്കൃതത്തിലും മലയാളത്തിലുമായി 45-ലേറെ കൃതികൾ രചിച്ചിട്ടുണ്ട്. 

കാളിദാസന്റെ ശാകുന്തളത്തിന് മണിപ്രവാളത്തിൽ നടത്തിയ വിവർത്തനമായ മണിപ്രവാള ശാകുന്തളത്തിന്റെ പേരിലാണ് അദ്ദേഹം കേരള കാളിദാസൻ എന്നറിയപ്പെടുന്നത്. മയൂര സന്ദേശമാണ് കേരളവർമ്മയുടെ മറ്റൊരു പ്രശസ്ത രചന. അക്ബർ എന്നൊരു ചരിത്ര ആഖ്യായികയും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തിൽ നിരവധി സംഭാവനകൾ നൽകിയ കേരളവർമ്മ വലിയകോയിത്തമ്പുരാൻ 69-ാം വയസ്സിലാണ് വാഹനാപകടത്തിൽ മരിക്കുന്നത്.

കേരള കാളിദാസൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: 111th anniversary of Kerala's first car accident death.

#KeralaHistory #KeralaNews #RoadSafety #KeralaVarma #History #RoadAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia