സില്‍വര്‍ ലൈന്‍ അനുമതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഡെല്‍ഹിയിലേക്ക്
Mar 23, 2022, 17:34 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.03.2022) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഡെല്‍ഹിക്ക് പോകും. സില്‍വര്‍ ലൈന്‍ അനുമതി ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. സില്‍വര്‍ ലൈന്‍, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികള്‍ക്ക് പിന്തുണ തേടി കഴിഞ്ഞവര്‍ഷം ജൂലൈയിലും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
വേഗ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറില്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഡിപിആര്‍ അപൂര്‍ണമായതിനാല്‍ തല്‍കാലും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കേന്ദ്രം സംസ്ഥാന സര്‍കാരിനെ അറിയിച്ചിരിക്കുന്നത്.
Keywords: Kerala CM Pinarayi Vijayan To Meet PM Narendra Modi in Delhi Tomorrow, Thiruvananthapuram, News, Meeting, Chief Minister, Pinarayi vijayan, Prime Minister, Narendra Modi, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

