പിണറായി ഡെല്‍ഹിയില്‍; ഉപരാഷ്ട്രപതിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി
May 28, 2016, 15:58 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28.05.2016) ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദും അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകരും മലയാളി സംഘടനാ നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. ആവേശ്വോജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ശനിയാഴ്ച രാവിലെ ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകരും മലയാളി സംഘടനാ നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. ആവേശ്വോജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
കേരളഹൗസിലെത്തിയ പിണറായിക്ക് ഡെല്‍ഹി മലയാളികളും ജീവനക്കാരും ഊഷ്മളമായ വരവേല്‍പ്പും നല്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വൈകീട്ട് നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന് ആറുമണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന് ആദ്യമായാണ് ഇവരെ സന്ദര്‍ശിക്കുന്നത്. സൗഹൃദസന്ദര്ശനമായിരിക്കും ഇതെന്നും രാഷ്ട്രീയ ഉദ്ദേശ്യം ഒന്നുമില്ലെന്നും കഴിഞ്ഞ ദിവസം പിണറായി വ്യക്തമാക്കിയിരുന്നു.
രണ്ട് ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി പങ്കെടുക്കും. കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പിബി വിലയിരുത്തും. വി.എസിന് എന്തു പദവി നല്‍കണമെന്ന കാര്യവും പി ബിയില്‍ ചര്‍ച്ച ചെയ്യും.
Also Read:
ബായാറില്‍ സ്വലാത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 4 ബസുകള്‍ തകര്‍ന്നു
വൈകീട്ട് നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന് ആറുമണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന് ആദ്യമായാണ് ഇവരെ സന്ദര്‍ശിക്കുന്നത്. സൗഹൃദസന്ദര്ശനമായിരിക്കും ഇതെന്നും രാഷ്ട്രീയ ഉദ്ദേശ്യം ഒന്നുമില്ലെന്നും കഴിഞ്ഞ ദിവസം പിണറായി വ്യക്തമാക്കിയിരുന്നു.
രണ്ട് ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി പങ്കെടുക്കും. കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പിബി വിലയിരുത്തും. വി.എസിന് എന്തു പദവി നല്‍കണമെന്ന കാര്യവും പി ബിയില്‍ ചര്‍ച്ച ചെയ്യും.
Also Read:
Keywords: Kerala CM Pinarayi calls on vice president Hamid Ansari in Delhi, New Delhi, President, Pranab Mukherjee, Prime Minister, Narendra Modi, CPM, M.A Baby, Kodiyeri Balakrishnan, Politics, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

