സഭയില്‍ പ്രതിഷേധിച്ചത് കെ എം മാണിക്കെതിരെയല്ല, അന്നത്തെ സര്‍കാരിനെതിരെയെന്ന നിലപാടുമായി പിണറായി സര്‍കാര്‍; എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയേടുക്കേണ്ടത് നിയമസഭയാണോയെന്ന് സുപ്രീംകോടതിയുടെ പരിഹാസം
Jul 15, 2021, 12:31 IST
ന്യൂഡെല്‍ഹി: (www.kvartha.com 15.07.2021) മുന്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച കേസ് പരഗണിക്കവെ സര്‍കാരിന് സുപ്രീംകോടതിയുടെ പരിഹാസം. സഭയില്‍ പ്രതിഷേധിച്ചത് കെ എം മാണിക്കെതിരെയാണെന്ന നിലപാട് മാറ്റിയ സര്‍കാര്‍, പ്രതിഷേധം അന്നത്തെ സര്‍കാരിനെതിരെയായിരുന്നുവെന്ന നിലപാടെടുത്തു. കെ എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശമാണ് സര്‍കാര്‍ തിരുത്തിയത്. സര്‍കാരിന് വേണ്ടി അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരായത്.
എന്നാല്‍, വാദിക്കേണ്ടത് പ്രതികള്‍ക്കായല്ലെന്നും എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സര്‍കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി ചോദിച്ചു.
സംഭവത്തെ പരിഹസിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ടെന്നും ഇവിടെയാരും ഒന്നും അടിച്ചുതകര്‍ക്കാറില്ലെന്നും പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പെടെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ വാദം തുടരുകയാണ്.
അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
സംസ്ഥാന സര്‍കാര്‍ അഭിഭാഷകന്‍ കെ എം മാണിക്കെതിരെ നടത്തിയ അഴിമതിക്കാരന്‍ എന്ന പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പരസ്യമായി ഇതിനെ എതിര്‍ത്തിരുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍കാരിന് അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കള്‍ വിശദീകരിച്ചതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അയയുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷമിത് വലിയ ചര്‍ച്ചയാക്കിയിരുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഈ ഘട്ടത്തിലാണ് സംഘര്‍ഷം രൂക്ഷമായതെന്നും സര്‍കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനിടെ ഏതെങ്കിലും ഒരു അംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് ലഭിക്കുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൈയാങ്കളില്‍ നിയമസഭാ അംഗങ്ങള്‍ക്ക് പൂര്‍ണ പരിരക്ഷയുണ്ടെന്ന് നേരത്തെ സര്‍കാര്‍ പറഞ്ഞ പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം. പൊതുജനതാത്പര്യാര്‍ഥമായിരുന്നോ സംഘര്‍ഷമെന്നാണ് ബെഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചത്. സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.
സഭാ സംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈകോടതി വിധിക്കെതിരായ സംസ്ഥാന സര്‍കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Keywords: Kerala assembly ruckus case: Supreme court to consider governments appeal Today, New Delhi, News, Politics, Supreme Court of India, Protest, Clash, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.