കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു
Mar 16, 2021, 20:31 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 16.03.2021) കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. ചാക്കോയുടെ വരവ് എന്‍സിപിയെ ശക്തിപ്പെടുത്തുമെന്ന് പവാര്‍ പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി എന്‍.സി.പി കേരളത്തില്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്. നായനാര്‍ മന്ത്രിസഭയില്‍ ഞാന്‍ മന്ത്രിയായിരുന്നു. ഈ ബന്ധം 1980ലുണ്ടായിരുന്നതാണ്. എല്‍ ഡി എഫുമായുള്ള ആ ബന്ധം എന്റെ രാഷ്ട്രീയ ആസ്തിയാണ്. എന്‍ സി പിയുടെ ഭാഗമായി താന്‍ വീണ്ടും എല്‍ ഡി എഫില്‍ തിരിച്ചെത്തിയിരിക്കുന്നു.
പാര്‍ലമെന്റിലും പാര്‍ലമെന്റ് കമിറ്റികളിലും പല രാഷ്ട്രീയ മുന്നേറ്റങ്ങളിലും താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്‍ സി പിയുടെയും എല്‍ ഡി എഫിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പി സി ചാക്കോ പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തിയാണു പി സി ചാക്കോ പാര്‍ടി വിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഗ്രൂപുകള്‍ ഉണ്ടായിരുന്നെങ്കിലും നിലവിലുള്ളതു പോലുള്ള വീതംവയ്പ് അന്നുണ്ടായിരുന്നില്ലെന്നും ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, ശരത് പവാറുമായി വ്യക്തിപരമായി അടുപ്പമുള്ള പി സി ചാക്കോ എന്‍ സി പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് സംസ്കാരമുള്ള എന്‍ സി പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബി ജെ പിയിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും ചേരാന്‍ താല്പര്യമില്ലെന്നും പി സി ചാക്കോ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ പാര്‍ടി പ്രവേശനം ഉറപ്പാവുകയായിരുന്നു.
Keywords: Kerala Assembly polls 2021: Days after quitting Congress, PC Chacko joins NCP, New Delhi, News, Politics, NCP, LDF, Congress, Trending, National.
കേരളത്തില്‍ ഇടതുമുന്നണിക്കായി പ്രചാരണം നടത്തുമെന്നു ചാക്കോ വ്യക്തമാക്കി. സി പി എം ദേശീയ ജനറല്‍ സെക്രടെറി സീതാറാം യെച്ചൂരി അദ്ദേഹത്തെ എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്തു. ഇരുവരും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.

കഴിഞ്ഞ 40 വര്‍ഷമായി എന്‍.സി.പി കേരളത്തില്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്. നായനാര്‍ മന്ത്രിസഭയില്‍ ഞാന്‍ മന്ത്രിയായിരുന്നു. ഈ ബന്ധം 1980ലുണ്ടായിരുന്നതാണ്. എല്‍ ഡി എഫുമായുള്ള ആ ബന്ധം എന്റെ രാഷ്ട്രീയ ആസ്തിയാണ്. എന്‍ സി പിയുടെ ഭാഗമായി താന്‍ വീണ്ടും എല്‍ ഡി എഫില്‍ തിരിച്ചെത്തിയിരിക്കുന്നു.
പാര്‍ലമെന്റിലും പാര്‍ലമെന്റ് കമിറ്റികളിലും പല രാഷ്ട്രീയ മുന്നേറ്റങ്ങളിലും താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്‍ സി പിയുടെയും എല്‍ ഡി എഫിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പി സി ചാക്കോ പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തിയാണു പി സി ചാക്കോ പാര്‍ടി വിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഗ്രൂപുകള്‍ ഉണ്ടായിരുന്നെങ്കിലും നിലവിലുള്ളതു പോലുള്ള വീതംവയ്പ് അന്നുണ്ടായിരുന്നില്ലെന്നും ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, ശരത് പവാറുമായി വ്യക്തിപരമായി അടുപ്പമുള്ള പി സി ചാക്കോ എന്‍ സി പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് സംസ്കാരമുള്ള എന്‍ സി പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബി ജെ പിയിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും ചേരാന്‍ താല്പര്യമില്ലെന്നും പി സി ചാക്കോ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ പാര്‍ടി പ്രവേശനം ഉറപ്പാവുകയായിരുന്നു.
Keywords: Kerala Assembly polls 2021: Days after quitting Congress, PC Chacko joins NCP, New Delhi, News, Politics, NCP, LDF, Congress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.