കേരളത്തിലെ വിജയത്തിന് പിന്നിൽ പിണറായി വ്യക്തി പ്രഭാവമെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തൽ
May 7, 2021, 14:15 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 07.05.2021) കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് സിപിഎം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർടിയിലും സർകാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമിന്റെ ദില്ലിയിലെ മുഖപത്രമായ പിപിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിൽ കുറ്റുപ്പെടുത്തി.
'കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിൻറെ വിജയമായി മാറ്റാൻ ശ്രമിക്കുന്നു. കേരളത്തിലെ വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്. പിണറായി വിജയൻ ഭരണത്തിൽ മികച്ച മാതൃക കാട്ടി എന്നതിൽ സംശയമില്ല. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിൻറെ പാത പിന്തുടരുമെന്നുമാണ് പാർടിയുടെ സന്ദേശം.
Keywords: News, New Delhi, Pinarayi Vijayan, National, India, Assembly-Election-2021, Assembly Election, Chief Minister, Kerala Assembly elections: Don’t attribute win to Pinarayi alone, says CPI(M) mouthpiece.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

