SWISS-TOWER 24/07/2023

Kelvin Kiptum | മാരതണ്‍ ലോക റെകോര്‍ഡ് ഉടമ കെല്‍വിന്‍ കിപ്റ്റും പരിശീലകനും വാഹനാപകടത്തില്‍ ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) നിലവിലെ മാരതണ്‍ ലോക റെകോര്‍ഡ് ഉടമയായ കെനിയന്‍ അത്‌ലറ്റ് കെല്‍വിന്‍ കിപ്റ്റും പരിശീലകനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എല്‍ഡോറെറ്റില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം.

എല്‍ഡോറെറ്റിലെ പരിശീലന മൈതാനത്തിലേക്ക് പോകുന്നതിനിടെയാണ് കെല്‍വിനും പരിശീലകന്‍ ഗെര്‍വൈസ് ഹക്കിസിമാനയും അപകടത്തില്‍പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി വലിയ മരത്തില്‍ ഇടിക്കുകയായിരുന്നു. കെനിയന്‍ അത്‌ലറ്റും പരിശീലകനും അപകടസ്ഥലത്ത് തന്നെ മരിച്ചു.

24 കാരനായ കെല്‍വിനാണ് വാഹനം ഓടിച്ചിരുന്നതെന്ന് കെനിയന്‍ പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും എല്‍ജിയോ മറക്വെറ്റ് കൗണ്ടി പൊലീസ് കമാന്‍ഡര്‍ പീറ്റര്‍ മുലിംഗെ പറഞ്ഞു.

Kelvin Kiptum | മാരതണ്‍ ലോക റെകോര്‍ഡ് ഉടമ കെല്‍വിന്‍ കിപ്റ്റും പരിശീലകനും വാഹനാപകടത്തില്‍ ദാരുണാന്ത്യം

രണ്ട് മണിക്കൂര്‍ ഒരു സെകന്‍ഡില്‍ താഴെ മാരതണ്‍ പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്‌ലറ്റാണ് കിപ്റ്റം. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 സെകന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്. റോട്ടര്‍ഡം മാരതണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം. കിപ്റ്റം കരിയറിലെ ആദ്യ മാരതണില്‍ മല്‍സരിക്കുന്നത് 2022 ലാണ്.

റുവാണ്ടയില്‍ നിന്നുള്ള മുന്‍ പ്രൊഫഷണല്‍ അത്‌ലറ്റായിരുന്നു മരിച്ച 36 കാരനായ ഹക്കിസിമാന. അദ്ദേഹം 5,000 മീറ്റര്‍ മുതല്‍ ഹാഫ് മാരതണ്‍ വരെയുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Keywords: News, National, National-News, Accident-News, Accidental Death, Kelvin Kiptum, Kenya, Marathon, World Record Holder, Coach, Died, Road Accident, Kenya: Marathon world record holder Kelvin Kiptum and coach killed in road accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia