'പാഞ്ച് സാല്‍ കെജ്രിവാള്‍' മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകുമോ?

 


ഡെല്‍ഹി: (www.kvartha.com 10/02/2015) ഡെല്‍ഹിയില്‍ മോഡി യുഗം അവസാനിച്ചു. 70 അംഗ ഡെല്‍ഹി നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി വിജയം ആവര്‍ത്തിച്ചു. 2013 ലെ തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയില്‍ ഭരണം നേടിയ ആം ആദ്മി ജന ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

2013 ഡിസംബര്‍ 28 ന് അധികാരത്തിലെത്തിയ ആം ആദ്മി 2014 ഫെബ്രുവരി 14 ന് 49 ദിവസത്തെ ഭരണത്തിനു ശേഷം രാജിവെച്ച് ഒഴിയുകയായിരുന്നു.  വെറും രണ്ടു വര്‍ഷം മുമ്പുമാത്രമാണ് ആം ആദ്മി പാര്‍ട്ടി ഉടലെടുത്തത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. അതാണ് തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ പാഞ്ച് സാല്‍ കെജ്രിവാള്‍ എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് ആപ് നേതാക്കളുടെ വിശ്വാസം.

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമെന്നാണ് ആം ആദ്മി പ്രതികരിച്ചത്. ഭൂരിപക്ഷം നേടിയതോടെ ഡെല്‍ഹിയുടെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഫെബ്രുവരി 14 ന് സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേന്ദ്രഭരണം കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ഡെല്‍ഹിയിലും ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ബി ജെ പി .എന്നാല്‍ വെറും അഞ്ച് സീറ്റ് കൊണ്ട് മാത്രം ഡെല്‍ഹിയില്‍ ബി ജെ പിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 36 സീറ്റുകളാണ് ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.

'പാഞ്ച് സാല്‍ കെജ്രിവാള്‍' മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകുമോ?ബി ജെ പിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയായിരിക്കയാണ് ഡെല്‍ഹി തിരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിലെ തോല്‍വി കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്നും തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി താനാണെന്നും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പറഞ്ഞു.

കോണ്‍ഗ്രസിന് ഡെല്‍ഹിയില്‍ തികഞ്ഞ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. പാര്‍ട്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും കൂടി തോറ്റതോടെ  കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസ് നേരത്തെ മുന്നില്‍ കണ്ടിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആം ആദ്മിയുടെ തകര്‍പ്പന്‍ ജയം: കാസര്‍കോട്ടും ആഹ്ലാദം, പ്രകടനം വൈകിട്ട്
Keywords:  Kejriwal's AAP racing towards landslide victory in Delhi Assembly poll, BJP, Narendra Modi, Prime Minister, Chief Minister, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia