Protest | കേജ് രിവാളിന്റെ നേതൃത്വത്തില്‍ ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി നടത്തുന്ന പ്രതിഷേധ മാര്‍ച് തുടങ്ങി; ഡെല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു
May 19, 2024, 13:14 IST
ന്യൂഡെല്‍ഹി: (KVARTHA) ബിജെപി ആസ്ഥാനത്തേക്ക് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ടി നടത്തുന്ന പ്രതിഷേധ മാര്‍ച് തുടങ്ങി. എഎപിയുടെ രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് വൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് മാര്‍ച് സംഘടിപ്പിക്കുന്നത്.
എഎപി മന്ത്രിമാരും കേജ് രിവാളിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. മാര്‍ചിന് മുന്നോടിയായി ഡെല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ആം ആദ്മി പാര്‍ടിയുടെ ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
പാര്‍ടിയെ തകര്‍ക്കാന്‍ ഓപറേഷന്‍ ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കേജ് രിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കേജ് രിവാളുമാര്‍ ജന്മമെടുക്കുമെന്നും ആം ആദ്മി പാര്‍ടിയെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും മാര്‍ചിന് മുന്നോടിയായി അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു.
അരവിന്ദ് കേജ് രിവാളിന്റെ വാക്കുകള്‍:

എഎപി നേതാക്കള്‍ അഗ്‌നിപരീക്ഷയിലൂടെയാണ് കടന്നുപോകുന്നത്. എഎപിയുടെ വളര്‍ചയില്‍ മോദിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണ് തന്നെയും മനീഷ് സിസോദിയെയും ജയിലില്‍ അടച്ചത്. ഡെല്‍ഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താന്‍ ആം ആദ്മി പാര്‍ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബിജെപിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാര്‍ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം എഎപിയുടെ അകൗണ്ട് ബിജെപി മരവിപ്പിക്കും. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ദരിദ്രര്‍ക്ക് രാജ്യം മുഴുവന്‍ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകള്‍ക്ക് അവരുടെ അകൗണ്ടുകളില്‍ എത്തിച്ച് നല്‍കും- എന്നും കേജ് രിവാള്‍ പറഞ്ഞു.
അതിനിടെ അറസ്റ്റിനെതിരെ ബിജെപിയുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുമതിയില്ലാതെ മാര്‍ച നടത്തിയെന്നാരോപിച്ചാണിത്. നിര്‍ഭയക്ക് വേണ്ടി തെരുവിലിറങ്ങിയവര്‍ ഇപ്പോള്‍ കുറ്റാരോപിതന് വേണ്ടി പ്രതിഷേധം നടത്തുകയാണെന്നാണ് പ്രതിഷേധ മാര്‍ചിനെ കുറിച്ചുള്ള സ്വാതി മലിവാളിന്റെ പ്രതികരണം. ശനിയാഴ്ചയാണ് വൈഭവ് കുമാറിനെ കേജ് രിവാളിന്റെ വസതിയിലെത്തി ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വൈഭവിനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Keywords: Kejriwal to lead AAP's protest march outside BJP headquarters; Delhi Police denies permission, New Delhi, News, Kejriwal, AAP, Protest, Criticism, Allegation, Politics, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.