Keerthy Suresh | കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്
May 27, 2023, 17:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) തെന്നിന്‍ഡ്യന്‍ നടി കീര്‍ത്തി സുരേഷ് കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ സഹോദരി രേവതി സുരേഷ്, അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവര്‍ക്കൊപ്പമാണ് കീര്‍ത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.
ദര്‍ശനശേഷം താരും കുടുംബവും ക്ഷേത്രത്തിലെ രംഗനായകര്‍ മണ്ഡപത്തിലെ തീര്‍ഥപ്രസാദം സ്വീകരിച്ചു. നിരവധി ആരാധകര്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയിരുന്നു. സുരക്ഷയ്ക്കായി നിയമിച്ച പൊലീസുകാരും കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുത്തു. ഒടുവില്‍ തിരക്ക് വര്‍ധിച്ചപ്പോള്‍ ക്ഷേത്ര ജീവനക്കാരാണ് കീര്‍ത്തിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്ത് എത്തിച്ചത്.
പിന്നീട് ക്ഷേത്രത്തിന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടു. താന്‍ വളരെക്കാലമായി തിരുപ്പതി ഭഗവാന്റെ ഭക്തയാണെന്ന് താരം പറഞ്ഞു. സഹോദരി രേവതി സംവിധാനം ചെയ്യുന്ന ഷോര്‍ട് ഫിലിമിലാണ് ഇപ്പോള്‍ അഭിനയിക്കുന്നതെന്നും ബോലോ ശങ്കര്‍ ചിത്രത്തിലും താന്‍ അഭിനയിക്കുന്ന കാര്യം കീര്‍ത്തി പങ്കുവച്ചു.
മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെന്നിന്‍ഡ്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ പുതിയ സിനിമകളാണ് കീര്‍ത്തി സുരേഷിന്റേതായി വരാനിരിക്കുന്നതും. നടന്‍ ഉദയനിധി സ്റ്റാലിന്റെ ജോഡിയായി കീര്‍ത്തി അഭിനയിച്ചിരിക്കുന്ന മാരി സെല്‍വരാജിന്റെ മാമന്നന്‍ സിനിമയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ജൂണ്‍ മാസത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
Keywords: News, National-News, Keerthy Suresh, Temple Visit, Family, Tirupati Temple, Tirupati, Andhra Pradesh, National, Religion-News, Religion, Keerthy Suresh visit Tirupati Temple with family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

