ED Notice | ഡെല്‍ഹി മദ്യനയ അഴിമതിക്കേസ്; ബിആര്‍എസ് എംഎല്‍സിയുമായ കെ കവിതയെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യും

 




ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിതയ്ക്ക് ഇഡി (Enforcement Directorate) നോടിസ്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നോടിസ് നല്‍കി. 

അഴിമതിയില്‍പെട്ട ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12ന് സിബിഐ 7 മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു. 

അഴിമതിക്കേസില്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ്‌ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇഡിയുടെ നീക്കം. സിസോദിയ അടക്കം 10 പേരാണ് അറസ്റ്റിലായത്.

അതേസമയം, കേസില്‍ റോബിന്‍ ഡിസ്റ്റിലറീസ് കംപനി പാര്‍ട്ണറായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ 13 വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായ മദ്യ വ്യവസായി അമന്‍ദീപ് ധല്ലിനെ 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും ഉത്തരവായി. 

ആരോപണം നേരിടുന്ന മദ്യകംപനിയുമായും അറസ്റ്റിലായ മദ്യവ്യവസായി സമീര്‍ മഹാന്ദ്രുവുമായും അരുണിന് ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ED Notice | ഡെല്‍ഹി മദ്യനയ അഴിമതിക്കേസ്; ബിആര്‍എസ് എംഎല്‍സിയുമായ കെ കവിതയെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യും


ഡെല്‍ഹിയിലെ 9 മദ്യവിതരണ സോണുകള്‍ ലേലത്തില്‍ ലഭിച്ചതിലൂടെ സൗത് ഗ്രൂപിന് കോടികളുടെ വരുമാനം ലഭിച്ചിരുന്നു. ഈ തുകയിലൊരുഭാഗം നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായര്‍ വഴി എഎപി നേതാക്കള്‍ക്കെത്തിച്ചെന്നും ഇത് ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ഇഡി കണ്ടെത്തല്‍. 

അതിനിടെ അറസ്റ്റിലായ മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജെയിനിന്റെയും രാജി രാഷ്ട്രപതി അംഗീകരിച്ചു. പുതുതായി സ്ഥാനമേറ്റ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ് എന്നിവരുടെ നിയമനവും രാഷ്ട്രപതി അംഗീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Keywords:  News,National,cases,New Delhi,Enforcement,Top-Headlines,Latest-News,Trending, KCR's Daughter To Be Questioned Again In Delhi Liquor Policy Case Tomorrow
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia