ദേശീയപാത തകർന്നതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ എംപി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ദേശീയപാത തകർന്ന സംഭവത്തിൽ കരാർ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കിയത് വിശ്വാസ്യത ഇല്ലാത്ത നടപടി.
● ദേശീയപാതയിൽ അവകാശവാദം ഉന്നയിച്ചവർക്ക് അത് തകരുമ്പോഴും ഉത്തരവാദിത്തമുണ്ട്.
● മുഖ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരവും ആരെയോ രക്ഷിക്കാനുള്ള വ്യഗ്രതയുമാണെന്ന് കെ സി വേണുഗോപാൽ.
● സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന എൻഎച്ച്എഐയുടെയും ഉപരിതലഗതാഗത വകുപ്പിൻ്റെയും ഉറപ്പുകൾ പാലിക്കപ്പെട്ടില്ല.
● കരിമ്പട്ടികയിൽ പെടുത്തേണ്ട കമ്പനികൾക്കാണ് നിർമ്മാണ കരാർ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
● അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് റോഡിൻ്റെ ഉദ്ഘാടനം നടത്തുക മാത്രമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം.
ഡൽഹി: (KVARTHA) കൊല്ലം മൈലക്കാട് ദേശീയപാത തകർന്നുണ്ടായ സംഭവത്തിൽ കരാർ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കിയ നടപടി വിശ്വാസ്യത ഇല്ലാത്തതാണെന്നും ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. വെള്ളിയാഴ്ച ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതേ നടപടിയാണ് മുൻപ് കൂരിയാട് ദേശീപാത തകർന്നപ്പോഴും അധികൃതർ സ്വീകരിച്ചതെന്നും എന്നാൽ ആ സംഭവം പിഎസി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഓഡിറ്റ് നടത്തുമെന്നത് ഉൾപ്പെടെ എൻഎച്ച്എഐയും (NHAI) ഉപരിതലഗതാഗത വകുപ്പും നൽകിയ ഒരുറപ്പും പാലിക്കപ്പെട്ടില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ എപ്പോഴത്തേതും പോലെ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് മടങ്ങുക മാത്രമാണ്. ശക്തമായ നടപടിയെടുത്തിരുന്നെങ്കിൽ കൊല്ലത്ത് സമാനമായ സംഭവം ആവർത്തിക്കില്ലായിരുന്നു. കൂരിയാടിന് സമാനമായ ഭൂപ്രദേശമാണ് മൈലക്കാടത്തേതെന്നും, അടിസ്ഥാന നിർമ്മാണത്തിൽ പിഴവുണ്ടായെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് ആരെയോ രക്ഷിക്കാനുള്ള വ്യഗ്രത
കരിമ്പട്ടികയിൽ പെടുത്തേണ്ട കമ്പനികൾക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നതെന്നും, ഇത്തരത്തിലുള്ള കമ്പനികൾക്കല്ല കരാർ നൽകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുമുണ്ട്. തകരുന്നത് മുൻപ് വരെ ദേശീയപാതയുടെ ക്രെഡിറ്റ് ചൂടിനടന്ന വ്യക്തിയാണ് മുഖ്യമന്ത്രി.
'ഇപ്പോൾ പറയുന്നത് തകർന്നെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ കെട്ടിവെയ്ക്കണ്ടായെന്നാണ്' വേണുഗോപാൽ വിമർശിച്ചു. ദേശീയപാതയിൽ അവകാശവാദം ഉന്നയിച്ചവർക്ക് അത് തകരുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ലക്ഷകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡിൻ്റെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് പങ്കുണ്ട്. സ്ഥലവും സൗകര്യവുമെല്ലാം നൽകിയിട്ട് കമ്പനികൾക്ക് തോന്നിയത് പോലെ നിർമ്മാണം നടത്തുമ്പോൾ അതിന് തങ്ങൾക്ക് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരവും 'ആരെയോ രക്ഷിക്കാനുള്ള വ്യഗ്രതയുമാണ്' എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നാഥനില്ലാത്ത അവസ്ഥ; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
ദേശീയപാത നിർമ്മാണത്തിൽ നാഥനില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. നിർമ്മാണഘട്ടത്തിലെ പ്രശ്‌നങ്ങളും സുരക്ഷാ വീഴ്ചകളും പരിശോധിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരില്ല. നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നതിൽ പൊതുമരാമത്ത് ജീവനക്കാർക്കും വീഴ്ചയുണ്ടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി എങ്ങനെയെങ്കിലും റോഡിൻ്റെ ഉദ്ഘാടനം നടത്തണമെന്ന ലക്ഷ്യം മാത്രമാണ് സംസ്ഥാന സർക്കാരിന് എന്നും അദ്ദേഹം ആരോപിച്ചു. സർവീസ് റോഡുകൾ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റേതാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് എംപിമാരുണ്ടെന്നും അവരുടെ പ്രവർത്തനം പരിശോധിച്ച് നോക്കിയാൽ അത് മനസിലാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ 'ഡീലിൻ്റെ ഭാഗമാക്കാൻ യുഡിഎഫ് എംപിമാരെ കിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോ വ്യോമയാന പ്രതിസന്ധി എന്തുകൊണ്ട് ഉണ്ടായിയെന്ന് കേന്ദ്രസർക്കാർ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യോമഗതാഗതം കുത്തകവത്കരിച്ചതിൻ്റെ ദുരന്തമാണ് രാജ്യം കണ്ടത്. യാത്രക്കാർക്ക് ഉണ്ടായ നഷ്ടപരിഹാരം നികത്തണം. അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
ദേശീയപാത തകർച്ചയിലും ഇൻഡിഗോ പ്രതിസന്ധിയിലും കെ സി വേണുഗോപാൽ നടത്തിയ പ്രതികരണം നിങ്ങൾക്ക് എങ്ങനെ തോന്നുന്നു? അഭിപ്രായം കമൻ്റ് ചെയ്യുക
Article Summary: KC Venugopal criticizes state over highway collapse and airline crisis.
#KCVenugopal #NationalHighway #KeralaPolitics #Kollam #IndigoCrisis #AICC
