കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമെന്ന് തെളിഞ്ഞു: കുറ്റപ്പെടുത്തി കെ സി വേണുഗോപാൽ

 


ന്യൂഡെൽഹി: (www.kvartha.com 21.05.2021) കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് കെസി വേണുഗോപാൽ. പരാജയം മറയ്ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.

ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുനതേയുള്ളൂ. ജനങ്ങളുടെ കോടതി ഉചിതമായ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ യൂത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസനെതിരായ നീക്കങ്ങൾ സർകാർ പരാജയങ്ങൾ മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തലയും ആരോപണമുന്നയിച്ചിരുന്നു.

കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമെന്ന് തെളിഞ്ഞു: കുറ്റപ്പെടുത്തി കെ സി വേണുഗോപാൽ

കോവിഡിനെ നേരിടുന്നതിൽ കേന്ദ്രസർകാരിന്റെ കഴിവുകേട് പുറത്തുവന്നിതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായത്. സര്‍കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികൾ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords:  News, New Delhi, COVID-19, Central Government, Congress, BJP, National, India, KC Venugopal says Center proved to be a complete failure under Covid control.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia