Earthquake | ഭൂകമ്പത്തിൽ ഓപറേഷൻ തിയറ്റർ വിറച്ചു; അതിനിടയിൽ കുഞ്ഞിന് ജന്മം നൽകി ഡോക്ടർമാർ; വീഡിയോ കാണാം

 


ശ്രീനഗർ: (www.kvartha.com) ഉത്തരേന്ത്യയിൽ ചൊവ്വാഴ്ച രാത്രി ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂമി കുലുക്കത്തിനിടെ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽ ഡോക്ടർമാരുടെ സഹകരണത്തോടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ലോവർ സെഗ്‌മെന്റ് സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. ബിജ്ബെഹറയിലെ സബ് ഡിസ്ട്രിക്ട് ആശുപത്രിയിലായിരുന്നു അപൂർവ സംഭവം.

Earthquake | ഭൂകമ്പത്തിൽ ഓപറേഷൻ തിയറ്റർ വിറച്ചു; അതിനിടയിൽ കുഞ്ഞിന് ജന്മം നൽകി ഡോക്ടർമാർ; വീഡിയോ കാണാം

ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടക്കുന്നതിനിടെ ശക്തമായ ഭൂചലനം അനുഭവപ്പെടുന്നതിന്റെയും ചുറ്റുമുള്ളതെല്ലാം കുലുങ്ങുമ്പോൾ ആരോഗ്യ പ്രവർത്തകർ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്നും കാണിക്കുന്ന വീഡിയോ ട്വിറ്ററിൽ വൈറലായിട്ടുണ്ട്. ഭൂചന സമയത്തും എൽഎസ്‌സിഎസ് പ്രവർത്തിപ്പിച്ച സബ് ഡിസ്ട്രിക്ട് ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി പറയുന്നതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ട്വീറ്റ് ചെയ്തു. എല്ലാം ശരിയായി നന്നായി നടന്നതിന് ദൈവത്തിന് നന്ദി എന്നും അദ്ദേഹം എഴുതി.

ഡെൽഹി, ഹരിയാന ഉൾപ്പെടെ ഉത്തരേന്ത്യയിൽ ചൊവ്വാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുകളിൽ നിന്നും കടകളിൽ നിന്നും പുറത്തേക്കോടി തെരുവിലിറങ്ങി. ഇന്ത്യയിൽ ഭൂകമ്പത്തിന്റെ ഏറ്റവും കൂടുതൽ ആഘാതം ഡെൽഹി തലസ്ഥാന മേഖലയിലും ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലുമാണ് കാണാൻ കഴിഞ്ഞത്. പ്രാദേശിക സമയം രാത്രി 10.17.27 നാണ് ഭൂചലനം ഉണ്ടായതെന്നും 6.6 തീവ്രത രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.


ഇതിന് പുറമെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 133 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂചലനത്തിൽ 11 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Keywords: National, News, Kashmir, Earthquake, Doctor, Video, Hospital, Woman, Health, Delhi, Top-Headlines,   Kashmir Earthquake: Doctors Deliver Baby Amid Tremors At Hospital In Anantnag. Watch Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia