Killed | 'നഗ്‌നനായി പുറത്തുപോകുന്നത് വിലക്കിയ അമ്മ ഉള്‍പെടെ 3 പേരെ യുവാവ് അടിച്ചുകൊന്നു'; 7 പേര്‍ക്ക് പരുക്ക്
Dec 23, 2022, 18:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ നഗ്‌നനായി വീടിന് പുറത്തുപോകുന്നത് വിലക്കിയതിന് അമ്മയെയും അയല്‍ക്കാരായ രണ്ടുപേരെയും യുവാവ് അടിച്ചുകൊന്നതായി റിപോര്‍ട്. ഹാഫിസ ബീഗം, മുഹമ്മദ് അമീന്‍ ശാ, ഗുലാം നബി ഖദിം എന്നിവരാണ് കൊല്ലപ്പെട്ടത്. ബേകറി നടത്തുന്ന ജാവിദ് അഹ് മദ് റാതര്‍ ആണ് മൂന്നുപേരെ വധിച്ചത്. അക്രമത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു.

അമ്മയെ രക്ഷിക്കാനെത്തിയ അയല്‍ക്കാരായ രണ്ടുപേരെയും ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. നഗ്‌നനായി പുറത്തുപോകുന്നത് തടഞ്ഞതില്‍ പ്രകോപിതനായാണ് മനോദൗര്‍ബല്യമുള്ള ജാവിദ് ഹാഫിസയെയും മറ്റുള്ളവരെയും വടികൊണ്ട് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Keywords: News,National,India,Srinagar,Killed,Local-News,Murder,Police, Kashmir: Baker Goes Berserk, Kills Woman And 2 Others; 6 Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.