എം.കെ. അഴഗിരിയെ ഡിഎംകെയില്‍ നിന്നും പുറത്താക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനുമായ എം.കെ. അഴഗിരിയെ ഡിഎംകെയില്‍ നിന്നും പുറത്താക്കി. താല്‍ക്കാലികമായാണ് പുറത്താക്കിയതെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ജനുവരി  ആദ്യം അഴഗിരിയുടെ അഞ്ച് അനുയായികളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മധുരയിലെ വിവാദ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്. പി.എം. മന്നന്‍, എസ്. ഏഴില്‍ മന്നന്‍, മുബാറക് , അന്‍പരസ് ഇളങ്കോ, എം. ബാലാജി എന്നിവരാണു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍. പി.എം. മന്നനും എസ്.ഏഴില്‍മന്നനും പാര്‍ട്ടിയുടെ നിര്‍വാഹക സമിതി, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ്.

അഴഗിരിയുടെ ശക്തികേന്ദ്രമായി മധുരയെ മാറ്റിയെടുക്കാന്‍ കഠിനാധ്വാനം ചെയ്തവരാണു മന്നനും ഏഴില്‍ മന്നനും.  ജനുവരി 30നു നടക്കുന്ന അഴഗിരിയുടെ പിറന്നാളാഘോഷമാണു പാര്‍ട്ടിയുടെ യഥാര്‍ത്ഥ ജനറല്‍ കൗണ്‍സില്‍ യോഗമെന്ന തരത്തിലുള്ള  പോസ്റ്ററുകള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു മധുരയിലെ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എം.കെ. അഴഗിരിയെ ഡിഎംകെയില്‍ നിന്നും പുറത്താക്കിഎന്നാല്‍ പോസ്റ്ററുകള്‍ ചുമരുകളില്‍ ഒട്ടിച്ചവര്‍ അവ നീക്കി മാപ്പു പറയണമെന്നു കരുണാനിധി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോസ്റ്ററുകള്‍ നീക്കാന്‍ തയ്യാറാകാത്ത സ്ഥിതിക്കാണ് അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ എന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ അറിയിച്ചു.

അഴഗിരിക്കും സ്റ്റാലിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി
നേതൃത്വവും അടുത്ത കുടുംബാംഗങ്ങളും ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
എസ്.വൈ.എസ് കാസര്‍കോട് ജില്ല ത്വൈബ സ്‌പെഷല്‍മീറ്റ് വെള്ളിയാഴ്ച വിദ്യാനഗറില്‍

Keywords:  Karunanidhi suspends elder son from DMK, Chennai, Accused, Poster, Family, National, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia