രാജി സ്വീകരിച്ച് ഗവർണർ; യെദിയൂരപ്പ കർണാടകയുടെ കാവൽ മുഖ്യമന്ത്രിയായി തുടരും
Jul 26, 2021, 16:17 IST
ADVERTISEMENT
ബംഗലൂരു: (www.kvartha.com 26.07.2021) ബിഎസ് യെദിയൂരപ്പയുടെ രാജി സ്വീകരിച്ച് കർണാടക ഗവർണർ തവർ ചന്ദ് ഗെഹ്ലോട്. രാജി സ്വീകരിച്ചെങ്കിലും പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത് വരെ കർണാടകയുടെ കാവൽ മുഖ്യമന്ത്രിയായിരിക്കാൻ ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. ഗവർണറുടെ ആവശ്യം യെദിയൂരപ്പ സ്വീകരിച്ചു.
മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും അവസാനമിട്ട് ഇന്നാണ് (തിങ്കളാഴ്‌ച) യെദിയൂരപ്പ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സർകാരിന്റെ രണ്ടാം വാർഷിക ചടങ്ങിൽ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വികാരാധീനനായാണ് യെദിയൂരപ്പ താൻ രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് രാജ് ഭവനിലെത്തിയ യെദിയൂരപ്പ ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു.
ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല താൻ രാജിവെക്കുന്നതെന്ന് യെദിയൂരപ്പ പറഞ്ഞു. കൂടുതൽ കരുത്തരായ മറ്റാരെങ്കിലും മുഖ്യമന്ത്രിയാകാനാണ് താൻ ഒഴിഞ്ഞുകൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ൽ സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. രാജ് ഭവന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെദിയൂരപ്പ.
SUMMARY: Later, he met Governor Thawar Chand Gehlot at the Raj Bhavan and submitted his resignation.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

