Sucks Venom | തോട്ടം നനയ്ക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റു; അമ്മയുടെ കാലില്‍ നിന്ന് മൂര്‍ഖന്റെ വിഷം വായകൊണ്ട് വലിച്ചെടുത്ത് വിദ്യാര്‍ഥിയായ മകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂത്തൂര്‍: (www.kvartha.com) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അമ്മയുടെ കാലില്‍ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുത്ത് അമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ് വിദ്യാര്‍ഥിയായ മകള്‍. കേള്‍ക്കുമ്പോള്‍ സിനിമയിലെ ഒരു രംഗം പോലെ തോന്നാമെങ്കിലും സംഗതി സത്യമാണ്. വാര്‍ത്തയറിഞ്ഞവര്‍ ഇപ്പോള്‍ പെണ്‍കുട്ടിയുടെ മനോധൈര്യത്തെ പുകഴ്ത്തുകയാണ്.

Aster mims 04/11/2022

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ മകള്‍ ശ്രമ്യയാണ് അമ്മ മമത റായിയുടെ ജീവന്‍ രക്ഷിക്കാന്‍ ആരും ഭയക്കുന്ന കാര്യം ചെയ്തത്. പുത്തൂരില്‍ തന്നെയുള്ള കൃഷിത്തോട്ടത്തില്‍ എത്തിയപ്പോഴാണ് പുത്തൂരിലെ കെയ്യൂര്‍ ഗ്രാമപഞ്ചായതംഗമായ മമത റായിക്ക് പാമ്പ് കടിയേറ്റത്. 

തങ്ങളുടെ തോട്ടം നനയ്ക്കുന്നതിനായി പമ്പ് ഓണാക്കുന്നതിനിടയിലാണ് മമതയുടെ കാലില്‍ മൂര്‍ഖന്‍ കടിച്ചത്. പാമ്പ് കടിച്ചുവെന്ന് മനസിലായ ഉടന്‍തന്നെ അവര്‍ കടിയേറ്റ പാടിന് മുകളിലായി പറമ്പില്‍ നിന്നും കിട്ടിയ ഒരു ഉണക്കപുല്ലെടുത്ത് കെട്ടിവെച്ചു. പക്ഷെ വിഷം ശരീരത്തിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ആ പുല്ലുകൊണ്ട് സാധിക്കില്ലെന്ന് മനസിലാക്കിയ ശ്രമ്യ അമ്മയുടെ കാലില്‍ നിന്നും വിഷം തന്റെ വാ കൊണ്ട് വലിച്ചെടുത്ത് പുറത്തു കളഞ്ഞു. ശേഷം അമ്മയുമായി തൊട്ടടുത്ത ആശുപത്രിയിലെത്തി കാര്യം പറഞ്ഞു. 

Sucks Venom | തോട്ടം നനയ്ക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റു; അമ്മയുടെ കാലില്‍ നിന്ന് മൂര്‍ഖന്റെ വിഷം വായകൊണ്ട് വലിച്ചെടുത്ത് വിദ്യാര്‍ഥിയായ മകള്‍


ഇത്തരത്തില്‍ പാമ്പിന്‍ വിഷം വലിച്ചെടുത്ത് കളയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നും സിനിമകളില്‍ മാത്രമാണ് താന്‍ ഇത്തരത്തില്‍ കണ്ടിട്ടുള്ളതെന്നും പുത്തൂരിലെ വിവേകാനന്ദ കോളജ് ഡിഗ്രി വിദ്യാര്‍ഥിനിയായ ശ്രമ്യ പറയുന്നു. പക്ഷെ അമ്മയുടെ ജീവന്‍ രക്ഷിക്കുകയെന്ന ചിന്ത മാത്രമാണ് തന്റെ മനസിലുണ്ടായിരുന്നതെന്നും അതിനായി അപ്പോള്‍ തോന്നിയത് പ്രവര്‍ത്തിച്ചെന്നുമാണ് പിന്നീട്  മാധ്യമങ്ങളോട് ശ്രമ്യ പറഞ്ഞത്.

ശ്രമ്യയുടെ വിവേക പൂര്‍വമായ ഇടപെടലാണ് മമതയുടെ ജീവന്‍ രക്ഷിച്ചതെന്നാണ് ഡോക്ടര്‍മാരും  അഭിപ്രായപ്പെട്ടത്.

Keywords:  News, National, India, Snake, Daughter, Mother, Local-News, hospital, Karnataka woman sucks poison from mother's leg to save her after cobra bite
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia