Elope | 'കയ്യിൽ പണമില്ല, കാമുകന്റെയടുത്തേക്ക് പോകാൻ യുവതിക്ക് തുണയായത് കർണാടക സർക്കാരിന്റെ സൗജന്യ ബസ് യാത്ര പദ്ധതി'! 11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയ യുവതിക്കായി തിരച്ചിൽ
Jun 15, 2023, 17:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗ്ളുറു: (www.kvartha.com) കർണാടകയിലുടനീളം സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസിൽ സൗജന്യമായി യാത്ര ചെയ്യാവുന്ന സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി ജൂൺ 11നാണ് ആരംഭിച്ചത്. അവസരം മുതലെടുത്ത് സ്ത്രീകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പുണ്യക്ഷേത്രങ്ങളിലും എത്തുന്നു. ഇതിനിടയിൽ കൗതുകകരമായ മറ്റൊരു സംഭവം പുറത്തുവന്നു. ഹുബ്ബള്ളിയിൽ വിവാഹിതയായ യുവതി 11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനെ കാണാൻ കെഎസ്ആർടിസി ബസിൽ പുത്തൂരിലേക്ക് കടന്നതായി റിപ്പോർട്ട്.
'യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മനസിലായപ്പോൾ പണവും ആഭരണങ്ങളും മൊബൈൽ ഫോണുമെല്ലാം ഭർതൃവീട്ടുകാർ പിടിച്ചുവച്ചിരുന്നു. എന്നാൽ സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചയുടൻ, യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് രക്ഷപ്പെട്ട് സൗജന്യ സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്നു', പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
'ഹുബ്ബള്ളി സ്വദേശിനിയായ യുവതി പുത്തൂരിൽ കൂലിപ്പണി ചെയ്തിരുന്ന നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് മറ്റൊരു വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞിട്ടും കാമുകനുമായി ബന്ധം തുടർന്നു. കാമുകൻ ഒരു ഫാമിൽ ജോലി ചെയ്യുകയാണ്. യുവതി വീട് വിട്ടതിനെ തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ രാത്രിയിൽ പുത്തൂരിൽ വന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
ആധാർ കാർഡ് ബന്ധിപ്പിക്കാനെന്ന വ്യാജേനയാണ് യുവതി വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ഹുബ്ബള്ളിയിൽ നിന്ന് പുത്തൂരിലേക്ക് യാത്ര ചെയ്യാൻ കണ്ടക്ടറെ കാണിക്കാനാണ് ആധാർ കാർഡ് കൊണ്ടുവന്നതെന്നാണ് വിവരം. കാമുകന്റെ ബന്ധുക്കളും യുവാവിനായി തിരച്ചിൽ നടത്തിവരികയാണ്. പുത്തൂരിൽ നിന്ന് ഇരുവരും സിദ്ധക്കാട്ടേക്ക് രക്ഷപ്പെട്ടതായി ടവർ ലൊക്കേഷൻ കാണിക്കുന്നു', പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: News, National, Bizarre, Free Bus Travel, Karnataka Bus, Viral stories, Karnataka, Karnataka: Woman Makes Use Of Newly-Launched Free Bus Travel To Elope With Lover.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.