SWISS-TOWER 24/07/2023

Fire Accident | പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; 18 കാരി തീപ്പിടിച്ചു മരിച്ചു

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. 18 കാരിയായ ഭവ്യയ്ക്കാണ് ദാരുണാന്ത്യം. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റാണ് ഭവ്യ മരിച്ചത്. 
Aster mims 04/11/2022

ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും അമ്മ രത്‌നമ്മയുമാണ് ഇരുചക്ര വാഹനത്തില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭവ്യ മോടോര്‍ ബൈകില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്‍ക്കുന്നതും വ്യക്തമാണ്. 

രത്‌നമ്മ മോടോര്‍ ബൈകില്‍ നിന്നിറങ്ങി കുറച്ചു ദൂരത്തായി നില്‍ക്കുകയായിരുന്നു. ഭവ്യ മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബൈകില്‍ ഇരിക്കുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഭവ്യ നല്‍കിയ പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കാണാം. ഇതിനിടെയാണ് പെട്ടെന്ന് തീപടര്‍ന്നത്.

മൊബൈല്‍ ഫോണിന് തീപ്പിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗ്‌ളൂറിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. അമ്മ രത്‌നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Fire Accident | പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; 18 കാരി തീപ്പിടിച്ചു മരിച്ചു


Keywords:  News, National-News, National, Karnataka-News, Tumakuru-Petrol-Bunk, Fire-Accident, Mobile-Phone, Fuel-Station-Fire, Cell-Phone, Karnataka: Woman died as mobile phone leads to fire at petrol pump.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia