Liquor | പ്രതിഷേധം ഫലം കണ്ടു; കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി 21 തന്നെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കുന്ന കാര്യത്തില്‍ നിന്നും സര്‍കാര്‍ പിന്നോട്ട്. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21 തന്നെയാക്കി. നേരത്തെ മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21ല്‍ നിന്ന് 18 ആക്കി കുറയ്ക്കാന്‍ സംസ്ഥാന സര്‍കാര്‍ നേരത്തെ ആലോചിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ പൊതുജനസംഘടനകളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍കാര്‍ തീരുമാനം പിന്‍വലിച്ചു. മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ കര്‍ണാടക എക്‌സൈസ് റൂള്‍ഡ് 2023-ന്റെ കരട് കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാന സര്‍കാര്‍ പുറത്തിറക്കിയത്.

Liquor | പ്രതിഷേധം ഫലം കണ്ടു; കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി 21 തന്നെ

കഴിഞ്ഞ വര്‍ഷം മദ്യവില്‍പനയിലൂടെ 26,377 കോടി രൂപയായിരുന്നു സര്‍കാര്‍ വരുമാനമുണ്ടാക്കിയത്. ഗോവ, സികിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോള്‍ 18 വയസ്സില്‍ മദ്യം വാങ്ങാന്‍ അനുമതിയുള്ളത്.

Keywords: Karnataka to continue with 21 yrs as minimum age to buy liquor, Bangalore, News, Liquor, Business, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia