Swearing Ceremony | കര്‍ണാടകയില്‍ സിദ്ധരാമയ്യ അടക്കം 10 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു; രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു

 


ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍ സിദ്ധരാമയ്യ അടക്കമുള്ള 10 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ 34 പേരെയാണ് പരമാവധി ഉള്‍പെടുത്താനാവുക.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി, സിപിഐ ജെനറല്‍ സെക്രടറി ഡി രാജ, തെന്നിന്‍ഡ്യന്‍ താരം കമല്‍ ഹാസന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തി. സോണിയ ഗാന്ധി സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല.

Swearing Ceremony | കര്‍ണാടകയില്‍ സിദ്ധരാമയ്യ അടക്കം 10 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു; രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു

എട്ടു പേര്‍ക്ക് മന്ത്രിസ്ഥാനം അനുവദിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉത്തരവിറക്കി. ജി പരമേശ്വര, കെ എച് മുനിയപ്പ, മലയാളിയായ കെജെ ജോര്‍ജ്, എംബി പാട്ടീല്‍, വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാര്‍കി ഹോളി, മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെ, രാമലിംഗ റെഡ്ഡി, ബി സെഡ് സമീര്‍ അഹ് മദ് ഖാന്‍ എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ അഞ്ചു പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച നടത്തിയിരുന്നു.

സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താണ് മന്ത്രിമാരെ നിശ്ചയിച്ചത്. ആദ്യം 25 പേരെങ്കിലും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നെങ്കിലും പുലരുവോളം ചര്‍ച നടത്തിയിട്ടും തീരുമാനത്തില്‍ എത്താനായില്ല. ഒടുവില്‍ ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കേണ്ടതിനാല്‍ ആദ്യ എട്ട് മന്ത്രിമാരുടെ പട്ടിക പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

Keywords:  Karnataka swearing-in ceremony: Siddaramaiah and DK Shivakumar take oath in Bengaluru, Bengaluru, News, Politics, Cabinet, Meeting, Swearing, Chief Minister, Congress, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia