Mid-Day Meals | ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പെടുത്തുന്നത് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് പഠനം, വെജിറ്റേറിയന്‍മാരായ വിദ്യാര്‍ഥികള്‍ക്ക് അത് ഒഴിവാക്കാവുന്നതാണെന്ന് ബിജെപി നേതാവ്

 


ADVERTISEMENT



ബെംഗ്‌ളൂറു: (www.kvartha.com) ഉച്ചഭക്ഷണത്തിന്റെ ഭാഗമായി മുട്ട നല്‍കുന്നത് കുട്ടികളുടെ വളര്‍ച്ചയില്‍ 'കാര്യമായ പുരോഗതി ഉണ്ടാക്കിയതായി വ്യക്തമായ തെളിവുകള്‍' ഉണ്ടെന്ന് പഠനം. എട്ടാം ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക്, മുട്ട നല്‍കാത്ത സമപ്രായക്കാരേക്കാള്‍ 71% വരെ ഭാരം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. രണ്ട് ജില്ലകളിലെ 4,500 വിദ്യാര്‍ഥികളെ ഉള്‍പെടുത്തി കര്‍ണാടക സര്‍കാര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Aster_MIMS

മുട്ടയും വാഴപ്പഴവും കൊടുത്തതിനാല്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) മെച്ചപ്പെട്ടതായി പഠനം പറയുന്നു. ഉച്ചഭക്ഷണത്തിനൊപ്പം മുട്ടയും മാംസവും കൊടുക്കുന്നത് 'ജീവിതശൈലിയുടെ താളം തെറ്റിക്കുമെന്ന്' 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസ്ഥാന സര്‍കാരിന്റെ മറ്റൊരു സമിതി കണ്ടെത്തിയ നിരീക്ഷണങ്ങളെ ഇത് നിരാകരിക്കുന്നു.

2020 ഡിസംബറിനും 2021 മാര്‍ചിനും ഇടയില്‍, കുട്ടികളുടെ വളര്‍ച്ചയിലും പോഷണത്തിലും ഉച്ചഭക്ഷണത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള മൂന്ന് മാസത്തെ പഠനനമാണ് നടത്തിയിരുന്നത്. അധികാരികള്‍ യാദ്ഗിറിലെ വിദ്യാര്‍ഥികള്‍ക്ക് മുട്ടയും അത് കഴിക്കാത്തവര്‍ക്ക് വാഴപ്പഴവും നല്‍കി. പിന്നാക്ക ജില്ലയായ ഗഡാഗിലുള്ളവര്‍ക്ക് പാലിനൊപ്പം സ്ഥിരമായി സസ്യാഹാരവും നല്‍കി.

രാജ്യത്തെ ഉച്ചഭക്ഷണത്തിന്റെയോ മറ്റേതെങ്കിലും സപ്ലിമെന്ററി ന്യൂട്രീഷന്‍ പ്രോഗ്രാമിന്റെയോ ആഘാതത്തെ കുറിച്ച് മുമ്പ് ഇത്തരം പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ എല്ലാ ജില്ലകളിലും, പ്രത്യേകിച്ച് കല്യാണ്‍ മേഖലയില്‍ അധിക പ്രോടീനും കലോറിയും ആവശ്യമാണെന്ന് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. സാമൂഹിക-സാമ്പത്തിക നിലയിലും വിദ്യാഭ്യാസത്തിലും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ് കല്യാണ്‍.

തിരഞ്ഞെടുത്ത രണ്ട് ജില്ലകളും വിദ്യാര്‍ഥികളുടെ സാമൂഹിക-ജനസംഖ്യാ പ്രൊഫൈല്‍, ഭക്ഷണ വൈവിധ്യം, ഭക്ഷണത്തിന്റെ ഉപഭോഗ രീതി എന്നിവ സമാനമാണ്. ഇക്കാര്യങ്ങളില്‍ കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍, പഠനത്തിന്റെ ഉദ്ദേശ്യത്തിനായുള്ള താരതമ്യം ന്യായീകരിക്കപ്പെടുന്നു. വാഴപ്പഴവും അവയുടെ എല്ലാ ഗുണങ്ങളും മുട്ടകള്‍ക്ക് പകരമാകില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു, കൂടാതെ 'പ്രോടീന്‍ സമ്പുഷ്ടമായ സസ്യാഹാര ഇനങ്ങള്‍' കൊടുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നു.

കര്‍ണാടക സ്റ്റേറ്റ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജ് യൂനിവേഴ്‌സിറ്റിയിലെ ഭക്ഷ്യ ശാസ്ത്രജ്ഞര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരടങ്ങുന്ന 15 അംഗ സംഘം യാദ്ഗിര്‍, ഗദഗ് ജില്ലകളിലെ 60 സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ രണ്ട് സെറ്റ് കുട്ടികളുടെ ശരാശരി ഉയരം, ഭാരം, ബിഎംഐ എന്നിവയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചു. 

അന്തിമ റിപോര്‍ടില്‍ കണ്ടെത്തിയിരിക്കുന്ന പ്രധാന കാര്യങ്ങളിതാണ്: 91% ത്തിലധികം വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം പതിവായി കഴിച്ചിരുന്നു, യാദ്ഗിറില്‍, 98% പേര്‍ മുട്ട കഴിച്ചു, 'സാംസ്‌കാരികമോ പരമ്പരാഗതമോ ആയ തടസ്സങ്ങളെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നു. 'വെജിറ്റേറിയന്‍മാരായ പല വിദ്യാര്‍ഥികള്‍ക്കും മുട്ട കൊടുക്കുന്നത് ഒഴിവാക്കാവുന്നതാണ്' എന്ന് ബിജെപിയുടെ കര്‍ണാടക ഉപാധ്യക്ഷന്‍ തേജസ്വിനി അനന്ത്കുമാറിനെ പോലെ നിരവധി പേര്‍ പറഞ്ഞിരുന്നു. 

നിലവില്‍ ഏഴ്  ജില്ലകളില്‍ ഉച്ചഭക്ഷണം അല്ലെങ്കില്‍ പിഎം പോഷന്‍ പദ്ധതിക്ക് കീഴിലാണ് മുട്ട വിളമ്പുന്നത്, അതേസമയം മറ്റ് ജില്ലകളെ അതിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം സംസ്ഥാനത്തെ ബിജെപി സര്‍കാരിന്റെ പരിഗണനയിലാണ്.

Mid-Day Meals | ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പെടുത്തുന്നത് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് പഠനം, വെജിറ്റേറിയന്‍മാരായ വിദ്യാര്‍ഥികള്‍ക്ക് അത് ഒഴിവാക്കാവുന്നതാണെന്ന് ബിജെപി നേതാവ്


നാലാം ക്ലാസ് മുതല്‍ ഓരോ സ്റ്റാന്‍ഡേര്‍ഡിലും യാദ്ഗിര്‍ ആണ്‍കുട്ടികള്‍ ഗഡാഗ് വിദ്യാര്‍ഥികളേക്കാള്‍ 50%-60% (0.7 മുതല്‍ 1.7 കിലോഗ്രാം വരെ) കൂടുതല്‍ ഭാരം നേടി. യാദ്ഗിര്‍ പെണ്‍കുട്ടികളില്‍ 86.3% പേര്‍ക്ക് 0.9 മുതല്‍ 3.6 കിലോഗ്രാം വരെ ഭാരം വര്‍ധിച്ചു. അതേസമയം ഗഡഗില്‍ 81.3% പെണ്‍കുട്ടികള്‍ 1.2-2.1 കിലോഗ്രാം വരെ വര്‍ധിച്ചു. ഗദാഗിലെ പെണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ യാദ്ഗിറിലെ എട്ടാം ക്ലാസിലെ പെണ്‍കുട്ടികള്‍ 71% അധിക ഭാരം വര്‍ധിപ്പിച്ചു, റിപോര്‍ട് പറയുന്നു. മുട്ടയും വാഴപ്പഴവും കഴിച്ച യാദ്ഗിര്‍ സ്‌കൂള്‍ കുട്ടികളുടെ ശരീരഭാരം വര്‍ധിക്കുന്നതിന്റെ വ്യക്തമായ അടയാളമാണ് ഇത്.

യാദ്ഗീറില്‍, ഭാരക്കുറവുള്ള പെണ്‍കുട്ടികളുടെ എണ്ണം 30% കുറഞ്ഞു (18.9% ല്‍ നിന്ന് 13.4%), മിതമായ പോഷകാഹാരക്കുറവുള്ള പെണ്‍കുട്ടികളുടെ അനുപാതം 42% ആണ്. നേരെമറിച്ച്, ഗഡാഗ് ജില്ലയില്‍ മിതമായ പോഷകാഹാരക്കുറവുള്ള പെണ്‍കുട്ടികളില്‍ മാത്രമാണ് (15%) ഭാരക്കുറവ് ഉണ്ടായത്. ഗഡാഗിലെ ആണ്‍കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് കാര്യമായ പുരോഗതി നല്‍കിയില്ലെന്നും റിപോര്‍ട് പറയുന്നു.

Keywords: News,National,India,Karnataka,Bangalore,Children,Food,school,Top-Headlines,Report, Karnataka study shows eggs in mid-day meals help children's growth
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia