Mandya Clash | ദേശീയ പതാകയ്ക്ക് അനുമതിയുള്ള കൊടിമരത്തിൽ ഹനുമാൻ പതാക ഉയർത്തി; താഴെയിറക്കി ജില്ലാ ഭരണകൂടം; പിന്നാലെ സംഘർഷം, മാണ്ഡ്യയിലെ കേരഗോഡു ഗ്രാമത്തിൽ നിരോധനാജ്ഞ

 


ബെംഗ്ളുറു: (KVARTHA) മാണ്ഡ്യയിലെ കേരഗോഡു ഗ്രാമത്തിൽ ഹനുമാൻ പതാകയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി. അനുമതി ലംഘിച്ച് കൊടിമരത്തിൽ ഉയർത്തിയ ഹനുമാൻ പതാക കനത്ത പൊലീസ് സുരക്ഷയിൽ ജില്ലാ ഭരണകൂടം താഴെയിറക്കിയതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഹനുമാൻ പതാകയുടെ സ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത് രാഷ്ട്രീയ വഴിത്തിരിവായി. ഈ സമയം ഹിന്ദുത്വ പ്രവർത്തകർ ദേശീയ പതാക ഉയർത്തുന്നത് തടയാനും ഹനുമാൻ പതാക ഉയർത്താനും ശ്രമിച്ചതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 
Mandya Clash | ദേശീയ പതാകയ്ക്ക് അനുമതിയുള്ള കൊടിമരത്തിൽ ഹനുമാൻ പതാക ഉയർത്തി; താഴെയിറക്കി ജില്ലാ ഭരണകൂടം; പിന്നാലെ സംഘർഷം, മാണ്ഡ്യയിലെ കേരഗോഡു ഗ്രാമത്തിൽ നിരോധനാജ്ഞ

ഇതേത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് തകർത്ത ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. തർക്കം രൂക്ഷമായതോടെ കേരഗോഡു ഗ്രാമത്തിൽ നിരോധനാജ്ഞ (സെക്ഷൻ 144) ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കെരഗോഡു ഗ്രാമപഞ്ചായത്തിലെ ശ്രീ ഗൗരി ശങ്കർ സേവാ ട്രസ്റ്റ് കൊടിമരം സ്ഥാപിക്കാൻ അനുമതി തേടി അപേക്ഷ നൽകിയിരുന്നു. തുടർന്ന് ത്രിവർണ പതാകയും കർണാടക പതാകയും ഉയർത്താൻ സോപാധിക അനുമതി നൽകിയിരുന്നു.

ത്രിവർണ പതാകയും കർണാടക പതാകയും ഒഴികെ ഒരു മത-രാഷ്ട്രീയ പാർട്ടിയുടെയും പതാക ഉയർത്തരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ശ്രീ ഗൗരീശങ്കർ സേവാ ട്രസ്റ്റ് നിബന്ധനകൾ ലംഘിച്ച് ഹനുമാൻ പതാക ഉയർത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ നടപടിയുമായി മുന്നോട്ട് പോയത്. ഈ സമയം ഒരു സംഘം സ്ത്രീകളും യുവാക്കളും കൊടിമരം വളഞ്ഞ് പ്രതിഷേധിച്ചു. ജില്ലാ ഭരണകൂടം, കോൺഗ്രസ് സർക്കാർ, എംഎൽഎ ഗണിഗ രവികുമാർ എന്നിവർക്കെതിരെ പ്രവർത്തകർ രോഷം പ്രകടിപ്പിച്ചു.

സമരക്കാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും ഹനുമാൻ പതാക താഴ്ത്തുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതിഷേധക്കാർ ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തുകയും ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ബിജെപി, ജെഡി (എസ്), ഭജ്‌റംഗ്ദൾ പ്രവർത്തകരും ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു. മുൻകരുതലിൻ്റെ ഭാഗമായി ഗ്രാമത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Keywords: Karnataka, Section 144, Mandya, Bengaluru, Mandya, Karagodu, Hanuman Flag, Police, Injunction, Congress, MLA, Karnataka: Section 144 imposed as tension peaks in Mandya over Hanuman flag issue.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia