ജീവി­ച്ചി­രി­ക്കു­ന്ന മുന്‍ കര്‍­ണാ­ട­ക എം.എല്‍.എ­യ്ക്ക് മ­ര­ണാന­ന്ത­ര സര്‍­ട്ടി­ഫി­ക്ക­റ്റ്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജീവി­ച്ചി­രി­ക്കു­ന്ന മുന്‍ കര്‍­ണാ­ട­ക  എം.എല്‍.എ­യ്ക്ക് മ­ര­ണാന­ന്ത­ര സര്‍­ട്ടി­ഫി­ക്ക­റ്റ്!
ബാം­ഗ്ലൂര്‍ : ജീ­വി­ച്ചി­രി­ക്കു­ന്ന മുന്‍ കര്‍­ണാ­ട­ക എം.എല്‍.എ­യ്­ക്ക് മ­ര­ണ സര്‍­ട്ടി­ഫിക്ക­റ്റ് നല്‍­കി ആ­ദ­രി­ച്ച് കര്‍­ണാ­ട­ക നി­യ­മസ­ഭാ സെ­ക്ര­ട്ട­റി­യേ­റ്റ് പുതി­യ ച­രിത്രം സൃ­ഷ­ടിച്ചു.

രാ­മ­ദുര്‍­ഗാ മ­ണ്ഡല­ത്തെ നി­യ­മ­സ­ഭ­യില്‍ പ്ര­തി­നി­ധീക­രി­ച്ചി­രു­ന്ന എന്‍.വി പാ­ട്ടീലി­നെയും അ­ദ്ദേ­ഹ­ത്തിന്റെ കു­ടും­ബ­ത്തെ­യും സ്­ത­ബ്ധ­രാക്കി­കൊ­ണ്ടാ­ണ് മ­ര­ണ സര്‍­ട്ടി­ഫിക്ക­റ്റ് ല­ഭി­ച്ചത്.

അ­ണ്ടര്‍ സെ­ക്രട്ട­റി എന്‍. ഗോ­പാ­ല­കൃഷ്­ണ റാ­വു ജൂ­ലാ­യ് 10ന് ഒ­പ്പി­ട്ട മ­ര­ണ സര്‍­ട്ടി­ഫി­ക്ക­റ്റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടുള്ളത് ജൂ­ലാ­യ് ഏ­ഴി­നാ­ണ് എന്‍.വി പാ­ട്ടീല്‍ മ­രി­ച്ച­തെ­ന്നാ­ണ്. 1999 മു­തല്‍ 2004 വ­രെ 'പ­രേ­തന്‍' നി­യ­സ­ഭാം­ഗ­മാ­യി­രു­ന്ന­തായും വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ട്.

മുന്‍ എം.എല്‍.എ­യു­ടെ സു­ന്നാല്‍ വി­ല്ലേ­ജി­ലെ വീ­ട്ടി­ലേ­ക്കാ­ണ് മ­ര­ണ സര്‍­ട്ടി­ഫിക്ക­റ്റ് ത­പാ­ലില്‍ എ­ത്തി­യത്. തല്‍­സമ­യം പാ­ട്ടീല്‍ ഔ­ദ്യോഗി­ക ആ­വ­ശ്യ­ത്തി­ന് കോ­ട­തി­യില്‍­പോ­യി­രുന്നു. ബ­ന്ധുവാ­യ ഒ­രാ­ളാ­ണ് മ­ര­ണ­സര്‍­ട്ടി­ഫിക്ക­റ്റ് ഏ­റ്റു­വാ­ങ്ങി­യ­ത്.

ജീ­വി­ച്ചി­രി­ക്കു­ന്ന ത­ന്നെ പ­രേ­ത­നെ­ന്ന് മു­ദ്ര­കു­ത്തി മ­ര­ണ­സര്‍­ട്ടി­ഫി­ക്ക­റ്റ­യ­ച്ച ബ­ന്ധ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥര്‍­ക്കെ­തി­രെ നി­യ­മ­ന­ട­പ­ടി­ക്കൊ­രു­ങ്ങു­ക­യാ­ണ് കോ­ണ്‍­ഗ്ര­സ് വി­ട്ട് ജ­ന­താ­ദള്‍ സെ­ക്ക്യൂ­ല­റില്‍ ചേര്‍­ന്ന് നി­യ­മ­സ­ഭ­യി­ലെത്തി­യ പാ­ട്ടീല്‍. ത­നി­ക്ക് ല­ഭി­ച്ച മ­ര­ണ­സര്‍­ട്ടി­ഫി­ക്ക­റ്റു­മാ­യി പാ­ട്ടീല്‍ മാധ്യ­മ പ്ര­വര്‍­ത്തക­രെ സ­മീ­പിച്ച­ത് നി­റ­ക­ണ്ണു­ക­ളോ­ടെ­യാണ്. സം­സ്ഥാന­ത്തെ ജ­ന­പ്ര­തി­നി­ധി­ക­ളോടും ജ­ന­നേ­താ­ക്ക­ളോടും എ­ന്തു­മാ­വാ­മെ­ന്ന ഉ­ദ്യോ­ഗസ്ഥ വൃ­ന്ദ­ത്തി­ന്റെ പൊ­റു­ക്കാ­നാ­വാ­ത്ത ന­ട­പ­ടി­യാ­ണി­തെന്ന് സംസ്ഥാ­ന ജെ­ഡിഎ­സ് സെ­ക്രട്ട­റി അ­ശോ­ക് പൂ­ജാര്‍ പ­റഞ്ഞു.

മുന്‍ എംഎല്‍­എ എ­ന്ന നി­ല­യ്ക്ക് ത­നി­ക്ക് ല­ഭി­ക്കേ­ണ്ട പെന്‍­ഷന്‍ ആ­നു­കൂ­ല്യ­ങ്ങള്‍­ക്ക് അ­പേ­ക്ഷി­ച്ച­പ്പോ­ഴാ­ണ് നി­യ­മസ­ഭാ സെ­ക്ര­ട്ട­റി­യേ­റ്റില്‍ നി­ന്ന് മ­ര­ണ­സര്‍­ട്ടി­ഫി­ക്കേ­റ്റയ­ച്ച് ജ­ന­നേ­താ­വി­നെ അ­പ­മാ­നി­ച്ചത്. ഉ­ദ്യോ­ഗ­സ്ഥ­രുടെ ഈ ന­ട­പ­ടി­ക്കെ­തി­രെ കര്‍­ണാ­ട­ക­യി­ലെ ഭ­ര­ണ രാ­ഷ്ട്രീ­യ നേ­തൃ­ത്വ­ത്തില്‍ നി­ന്ന് പര­ക്കെ പ്ര­തി­ഷേ­ധ­മു­യര്‍­ന്നി­ട്ടു­ണ്ട്.

Keywords:  Karnataka, Bangalore, MLA, National, Death-Certificate

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia