ജീവിച്ചിരിക്കുന്ന മുന്‍ കര്‍ണാടക എം.എല്‍.എയ്ക്ക് മരണാനന്തര സര്‍ട്ടിഫിക്കറ്റ്!
Jul 19, 2012, 09:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍ : ജീവിച്ചിരിക്കുന്ന മുന്‍ കര്‍ണാടക എം.എല്‍.എയ്ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ച് കര്‍ണാടക നിയമസഭാ സെക്രട്ടറിയേറ്റ് പുതിയ ചരിത്രം സൃഷടിച്ചു.
രാമദുര്ഗാ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന എന്‍.വി പാട്ടീലിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സ്തബ്ധരാക്കികൊണ്ടാണ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
അണ്ടര്‍ സെക്രട്ടറി എന്‍. ഗോപാലകൃഷ്ണ റാവു ജൂലായ് 10ന് ഒപ്പിട്ട മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂലായ് ഏഴിനാണ് എന്‍.വി പാട്ടീല്‍ മരിച്ചതെന്നാണ്. 1999 മുതല്‍ 2004 വരെ 'പരേതന്' നിയസഭാംഗമായിരുന്നതായും വിശദീകരിക്കുന്നുണ്ട്.
മുന്‍ എം.എല്‍.എയുടെ സുന്നാല്‍ വില്ലേജിലെ വീട്ടിലേക്കാണ് മരണ സര്‍ട്ടിഫിക്കറ്റ് തപാലില്‍ എത്തിയത്. തല്‍സമയം പാട്ടീല്‍ ഔദ്യോഗിക ആവശ്യത്തിന് കോടതിയില്പോയിരുന്നു. ബന്ധുവായ ഒരാളാണ് മരണസര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
ജീവിച്ചിരിക്കുന്ന തന്നെ പരേതനെന്ന് മുദ്രകുത്തി മരണസര്ട്ടിഫിക്കറ്റയച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ് വിട്ട് ജനതാദള്‍ സെക്ക്യൂലറില് ചേര്‍ന്ന് നിയമസഭയിലെത്തിയ പാട്ടീല്‍. തനിക്ക് ലഭിച്ച മരണസര്‍ട്ടിഫിക്കറ്റുമായി പാട്ടീല്‍ മാധ്യമ പ്രവര്‍ത്തകരെ സമീപിച്ചത് നിറകണ്ണുകളോടെയാണ്. സംസ്ഥാനത്തെ ജനപ്രതിനിധികളോടും ജനനേതാക്കളോടും എന്തുമാവാമെന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പൊറുക്കാനാവാത്ത നടപടിയാണിതെന്ന് സംസ്ഥാന ജെഡിഎസ് സെക്രട്ടറി അശോക് പൂജാര്‍ പറഞ്ഞു.
മുന്‍ എംഎല്‍എ എന്ന നിലയ്ക്ക് തനിക്ക് ലഭിക്കേണ്ട പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചപ്പോഴാണ് നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്ന് മരണസര്ട്ടിഫിക്കേറ്റയച്ച് ജനനേതാവിനെ അപമാനിച്ചത്. ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ കര്‍ണാടകയിലെ ഭരണ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Keywords: Karnataka, Bangalore, MLA, National, Death-Certificate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.