ആദ്യം അവര്‍ മുസ്ലിംകളെ തേടിയെത്തി, ഇപ്പോള്‍ ക്രിസ്ത്യാനികളെയും; ഹിന്ദുക്കളുടെ ഭൂമിയിലാണ് പള്ളികളും ചര്‍ച്ചുകളും പണിതിട്ടുള്ളതെന്നും കൃഷ്ണന്റെ നാടായ ഇന്ത്യയില്‍ യേശുവിന്റെ പ്രതിമ വേണ്ടെന്നും പറഞ്ഞ് ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിന്റെ നേതൃത്വത്തില്‍ കനകപുര ചലോ റാലി നടത്തി സംഘ്പരിവാര്‍ സംഘടനകള്‍
Jan 14, 2020, 19:24 IST
ബെംഗളൂരു: (www.kvartha.com 14/01/2020) യേശുക്രിസ്തുവിന്റെ പ്രതിമ നിര്‍മിക്കുന്നതിനെതില്‍ പ്രതിഷേധിച്ച് റാലി നടത്തി സംഘ്പരിവാര്‍ സംഘടനകള്‍. ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിന്റെ നേതൃത്വത്തിലാണ് 'കനകപുര ചലോ' എന്ന പേരില്‍ തിങ്കളാഴ്ച കര്‍ണാടക രാമനഗര കനക്പുരയില്‍ റാലി നടത്തിയത്. ഹിന്ദു ജാഗരണ്‍ വേദികെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
രാമനഗര അയ്യപ്പക്ഷേത്ര പരിസരത്തുനിന്ന് തഹസില്‍ദാര്‍ ഓഫിസിലേക്കാണ് റാലി സംഘടിപ്പിച്ചത്. കല്ലട്ക്ക പ്രഭാകര്‍ ഭട്ട് റാലി ഉദ്ഘാടനം ചെയ്തു. കനക്പുര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ വിമര്‍ശിച്ച അദ്ദേഹം, കര്‍ണാടകയിലുള്ളത് കോണ്‍ഗ്രസ് സര്‍ക്കാറല്ലെന്നത് ഓര്‍മ വേണമെന്നും പറഞ്ഞു. 114 അടി ഉയരമുള്ള പ്രതിമ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അഴിമതിയിലൂടെ ഏറ്റെടുത്ത ഭൂമിയിലാണ് ക്രിസ്മസ് ദിനത്തില്‍ തറക്കല്ലിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മദര്‍ തെരേസയെ ദൈവമാക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ഹിന്ദുക്കളുടെ ഭൂമിയിലാണ് പള്ളികളും ചര്‍ച്ചുകളും പണിതിട്ടുള്ളത്. ഹിന്ദുക്കളുടെ ഔദാര്യത്തെ ദൗര്‍ബല്യമായി കാണരുത്. പണവും ഭൂമിയും നല്‍കി ആളുകളെ മതം മാറ്റുകയാണ്. ഇത് കൃഷ്ണന്റെ നാടാണെന്നും യേശുക്രിസ്തുവിന്റെയല്ലെന്നും കല്ലട്ക്ക പ്രഭാകര്‍ ഭട്ട് പറഞ്ഞു.
കനകപുര ഹരൊബെലെ ഗ്രാമത്തില്‍ യേശു പ്രതിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മേച്ചില്‍സ്ഥലമാണെന്നും സ്ഥലം അനുവദിച്ചകാര്യം സര്‍ക്കാര്‍ പുനഃപരിശോധിക്കുകയാണെന്നും നേരത്തേ റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞിരുന്നു. പ്രതിമ നിര്‍മിക്കുന്ന ഹരൊബെലെ കപലബെട്ട വികസന ട്രസ്റ്റിന് രാമനഗര ജില്ല ഭരണകൂടം നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിമ നിര്‍മിക്കാനുള്ള പത്തേക്കര്‍ സ്ഥലം ശിവകുമാര്‍ ട്രസ്റ്റിന് വാങ്ങിക്കൊടുത്തിരുന്നു. 13 പടികള്‍ ഉള്‍പ്പെടെ 114 അടി ഉയരത്തിലുള്ളതാണ് പ്രതിമ. ഇത് യാഥാര്‍ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നാകും കനകപുരയിലേത്. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാമനഗരയില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
Keywords: Bangalore, News, National, Karnataka, Jesus Christ, Muslim, Hindu, Karnataka: Sangh Parivar takes out rally in Kanakapura over Jesus Christ statue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.