ബസിൽ നമസ്കാരം; കർണാടക ആർടിസി ഡ്രൈവർക്കെതിരെ അന്വേഷണം

 
Karnataka RTC driver A.K. Mulla facing inquiry.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഹംഗലിനും വിശാൽഗഡിനും ഇടയിലുള്ള ബസിലായിരുന്നു സംഭവം.
● സംഘ്പരിവാർ സംഘടനകൾ ഡ്രൈവറുടെ പ്രവൃത്തിയെ വിമർശിച്ചു.
● സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.


ബംഗളൂരു: (KVARTHA) നിറുത്തിയിട്ട ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹംഗലിനും വിശാൽഗഡിനും ഇടയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് ഡ്രൈവർ എ.കെ.മുല്ല(58) നമസ്കാരം നിർവഹിച്ചത്.

ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയിൽ കാത്തിരിപ്പ് സമയമുള്ള സ്റ്റാന്റിൽ ബസ് നിർത്തി ഡ്രൈവറുടെ ഇരിപ്പിടത്തിന് പിന്നിലുള്ള പാസഞ്ചർ സീറ്റിൽ ഇരുന്ന് നമസ്‌കരിക്കുകയായിരുന്നു മുല്ല.

Aster mims 04/11/2022

യാത്രക്കാരിലൊരാൾ ഇത് പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. അത് പെട്ടെന്ന് ശ്രദ്ധ നേടുകയും വ്യാപകമായ ചർച്ചക്ക് കാരണമാവുകയും ചെയ്തു. സംഘ്പരിവാർ സംഘടനകൾ ഡ്രൈവറുടെ പ്രവൃത്തിയെ വിമർശിച്ചു.

നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങിനെ: ‘58 കാരനായ മുല്ല മൂന്ന് ദിവസം മുമ്പ് പ്രാർത്ഥന നടത്തുന്നത് കണ്ടു. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’.

ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരായ അന്വേഷണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A departmental inquiry has been initiated against a Karnataka RTC driver, A.K. Mulla, for offering Namaz inside a parked bus. A passenger filmed the act, leading to criticism from right-wing groups and prompting the investigation to ascertain the circumstances.

#KarnatakaRTC, #BusDriver, #Namaz, #Inquiry, #SocialMedia, #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia