Complaint | അധ്യാപികയാണ് പോലും! 'പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം ഫോടോ ഷൂട്; പരസ്പരം ചുംബിക്കുന്നതും എടുത്തുയര്‍ത്തുന്നതുമായ ചിത്രങ്ങള്‍ വൈറല്‍'; പ്രധാന അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ
Dec 29, 2023, 16:19 IST
ബംഗ്ലൂരു: (KVARTHA) പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോടോ ഷൂട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാന അധ്യാപികയ്‌ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍. കര്‍ണാടകയിലെ ഹൈസ്‌കൂള്‍ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കര്‍ണാടകയിലെ ചിന്താമണി മുരുഗമല്ല ഗ്രാമത്തിലെ സര്‍കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ഥിയും ചേര്‍ന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വിദ്യാര്‍ഥി അധ്യാപികയെ ചുംബിക്കുന്നതും അധ്യാപിക തിരിച്ചു ചുംബിക്കുന്നതും വിദ്യാര്‍ഥി അധ്യാപികയെ എടുത്തുയര്‍ത്തുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട് . ഇരുവരും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളുമുണ്ട്. ചിത്രങ്ങള്‍ പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിലെത്തി വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അധ്യാപികയുടെ പ്രവൃത്തി ചോദ്യംചെയ്തിരുന്നു.
തുടര്‍ന്നാണ് സ്റ്റേഷനിലെത്തി മാതാപിതാക്കള്‍ പരാതി നല്‍കിയത്. അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക് വിദ്യാഭ്യാസ ഓഫീസര്‍ (BEO)ക്കാണ് പരാതി നല്‍കിയത്. അധ്യാപികയ്ക്കെതിരെ എത്രയും പെട്ടെന്ന് നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പരാതിയെ തുടര്‍ന്ന് ബി ഇ ഒ സ്‌കൂളിലെത്തി വിവരങ്ങള്‍ രേഖപ്പെടുത്തി.

Keywords: Karnataka: Romantic Photo Shoot Of Teacher, Student Goes Viral, Bengaluru, News, Karnataka, Romantic Photo Shoot, Teacher, Student, Complaint, Parents, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.