Karnataka polls | കര്‍ണാടക തിരഞ്ഞെടുപ്പ്: പണം, മദ്യം, സൗജന്യവസ്തുക്കള്‍ തുടങ്ങി 375 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; '2018 നെ അപേക്ഷിച്ച് 4.5 മടങ്ങ് വര്‍ധന'

 


ബെംഗ്‌ളുറു: (www.kvartha.com) 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കര്‍ണാടകയില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പണം, മദ്യം, മയക്കുമരുന്ന്, സൗജന്യ വസ്തുക്കള്‍ എന്നിവ പിടികൂടിയത് 4.5 മടങ്ങ് വര്‍ധിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2018ല്‍ 83.93 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതില്‍ നിന്ന് ഇതുവരെ 375 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
    
Karnataka polls | കര്‍ണാടക തിരഞ്ഞെടുപ്പ്: പണം, മദ്യം, സൗജന്യവസ്തുക്കള്‍ തുടങ്ങി 375 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; '2018 നെ അപേക്ഷിച്ച് 4.5 മടങ്ങ് വര്‍ധന'

'147.46 കോടി രൂപ പണവും 83.66 കോടിയുടെ മദ്യവും 23.67 കോടിയുടെ മയക്കുമരുന്നും 96.60 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 24.21 കോടിയുടെ മറ്റ് സൗജന്യവസ്തുക്കളും തിരഞ്ഞെടുപ്പ് സമയത്ത് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ഏര്‍പെടുത്തിയതിന് ശേഷം 288 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി', കമീഷന്‍ അറിയിച്ചു.

Keywords: Karnataka Election News, Election Commission News, Malayalam News, Karnataka polls: Seizures of cash, liquor, freebies touch Rs 375 crore, up by 4.5 times compared to 2018, says EC.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia