പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനിടെ ക്രൂരമായ മര്‍ദനവും മൂത്രം കുടിപ്പിക്കലും; മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന പരാതിയുമായി ദലിത് യുവാവ്
May 23, 2021, 16:21 IST
ബംഗളൂരു: (www.kvartha.com 23.05.2021) കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ പൊലീസ് സ്‌റ്റേഷനില്‍ ദലിത് യുവാവിന് ക്രൂര മര്‍ദനം ഏറ്റതായി ആരോപണം. സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്നും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിന് പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആരോപിച്ച് യുവാവ് പുന്നത്ത് കര്‍ണാടക ഡി ജി പി പ്രവീണ്‍ സൂദിന് പരാതി നല്‍കി. പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യലിനിടെ ക്രൂരമായി മര്‍ദിച്ചതായും മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
കഴിഞ്ഞമാസമാണ് യുവാവിന് ദാരുണ സംഭവം നേരിട്ടത്. ഗ്രാമത്തിലെ ഒരു യുവതിയോട് സംസാരിച്ചുവെന്ന ഗ്രാമവാസികളുടെ വാക്കാലുള്ള പരാതിയില്‍ പ്രദേശിക പൊലീസുകാര്‍ യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെ മൂത്രം കുടിപ്പിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. ചികമംഗളൂരുവിലെ ഗോനിബീഡ് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.
'എന്നെ പൊലീസ് സ്‌റ്റേഷനിലേക്ക് കെണ്ടുപോയി മര്‍ദിച്ചു. എന്റെ കൈകാലുകള്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ദാഹിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു. അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകുമായിരുന്നു. അതിലൊരാള്‍ എന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചു. എന്നെ പുറത്തുവിടണമെങ്കില്‍ തറയിലെ മൂത്രം നക്കികുടിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ അങ്ങനെ ചെയ്തതിന് ശേഷമാണ് പുറത്തുവിട്ടത്. പൊലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിക്കുന്നതിനിടെ ദലിത് സമുദായത്തെ അതിക്ഷേപിക്കുകയും ചെയ്തു' -യുവാവ് പറഞ്ഞു.
യുവാവിന്റെ പരാതിയില്‍ സ്‌റ്റേഷനിലെ ആരോപണവിധേയനായ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എസ് ഐയെ സ്ഥലം മാറ്റിയതായും സംഭവത്തില്‍ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.