Train Accident | ഒഡീഷ ട്രെയിന്‍ അപകടം: പിന്നിലായിരുന്ന കോചുകള്‍ എന്‍ജിന്‍ മാറ്റിയപ്പോള്‍ മുന്നിലായി; കര്‍ണാടക യാത്രക്കാരുടെ ജീവന്‍ കാത്തു

 


ബെംഗ്‌ളൂറു: (www.kvartha.com) ഒഡീഷ ട്രെയിന്‍ ദുരന്ത മുഖത്ത് കര്‍ണാടകയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കോചുകളുടെ സ്ഥാനമാറ്റം. ബെംഗ്‌ളൂറില്‍ നിന്നും ചികമംഗ്‌ളൂറു ജില്ലയിലെ കലാസ ടൗണില്‍ നിന്നും കയറിയവര്‍ സഞ്ചരിച്ച എസ്-05, എസ്-06, എസ്-07 കോചുകളുടെ സ്ഥാനം അപകടത്തിന് മുമ്പേ മാറ്റിയിരുന്നു.
     
Train Accident | ഒഡീഷ ട്രെയിന്‍ അപകടം: പിന്നിലായിരുന്ന കോചുകള്‍ എന്‍ജിന്‍ മാറ്റിയപ്പോള്‍ മുന്നിലായി; കര്‍ണാടക യാത്രക്കാരുടെ ജീവന്‍ കാത്തു

നേരത്തെ പിന്നിലായിരുന്ന ഈ കോചുകള്‍ എന്‍ജിന്‍ മാറ്റിയതിന്റെ ഭാഗമായി മുന്നിലാവുകയായിരുന്നു. പിന്നിലെ നാലു കോചുകള്‍ അപകടത്തില്‍ തകര്‍ന്നു. ബെംഗ്‌ളൂറു -ഹൗറ എക്‌സ്പ്രസ് ട്രെയിനില്‍ കര്‍ണാടകയില്‍ നിന്ന് 110 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റയില്‍വേ ഡിഐജി ശശികുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

23 കോചുകളില്‍ മൂന്നെണ്ണമാണ് തകര്‍ന്നത്. ഇതില്‍ കര്‍ണാടക സ്വദേശികള്‍ ഉള്‍പെട്ടതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. നാല് കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ഡിവൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സംഘത്തെ ഒഡീഷയില്‍ സംഭവസ്ഥലത്ത് അയച്ചതായും ഡിഐജി പറഞ്ഞു.

Keywords: Coromandel Express, Odisha, Train Accident, Bangalore, Chikkamagaluru, National News, Karnataka News, Odisha Train Accident, Karnataka passengers escape unhurt form Odisha train crash.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia