GPS-Tracking | ജോലിക്ക് കൃത്യസമയത്ത് എത്തുന്നില്ലെന്നും ഡ്യൂടി സമയങ്ങളില്‍ സ്വകാര്യ സേവനം നടത്തുന്നുവെന്നും പരാതി; സര്‍കാര്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കാന്‍ ജിപിഎസ് ട്രാകിങ്

 


ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com) സര്‍കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജോലിക്ക് കൃത്യസമയത്ത് എത്തുന്നില്ലെന്നും ഡ്യൂടി സമയങ്ങളില്‍ സ്വകാര്യ സേവനം നടത്തുന്നുവെന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെ ഇവരെ നിരീക്ഷിക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഗവണ്‍മെന്റും. ഡോക്ടര്‍മാര്‍ക്ക് മേല്‍ ജിപിഎസ് ട്രാകിങ് സംവിധാനം കൊണ്ടുവരാനുള്ള വിവാദ നീക്കത്തിലാണ് കര്‍ണാടക സര്‍കാര്‍.
Aster_MIMS

സര്‍കാര്‍ ഡോക്ടര്‍മാര്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍കാര്‍ നീക്കം. സംസ്ഥാനത്തെ സര്‍കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം വരെയാളുകള്‍ അവരുടെ ഔദ്യോഗിക ജോലി സമയത്ത് പോലും പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ടെന്നും റിപോര്‍ടിലുണ്ടായിരുന്നു.

ഡയറക്ടറേറ്റ് ഓഫ് മെഡികല്‍ എജ്യുകേഷന് (Directorate of Medical Education) കീഴില്‍ വരുന്ന സര്‍കാര്‍ ഡോക്ടര്‍മാരെയായിരിക്കും പുതിയ നിരീക്ഷണ സംവിധാനം ബാധിക്കുക. ഹെല്‍ത് ആന്‍ഡ് മെഡികല്‍ എജ്യുകേഷന്‍ വകുപ്പ് മന്ത്രി കെ സുധാകറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നതില്‍ സര്‍കാരിന് എതിര്‍പില്ലെന്നും എന്നാല്‍ അത് ഡ്യൂടി സമയത്ത് ചെയ്യുന്നതിലാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് മൈസൂറില്‍ നടത്തിയ ഒരു പത്രസമ്മേളനത്തിനിടയില്‍ സര്‍കാര്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കുന്നതിന് വേണ്ടി ജിയോ ടാഗിങ് സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് മന്ത്രി കെ സുധാകര്‍ സംസാരിച്ചിരുന്നു. ഹെല്‍ത് ആന്‍ഡ് മെഡികല്‍ എജ്യുകേഷന്‍ ഡിപാര്‍ട്മെന്റിന്റെ ദ്വിദിന ഡിവിഷനല്‍ ലെവല്‍ പ്രോഗ്രസ് റിവ്യൂ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

GPS-Tracking | ജോലിക്ക് കൃത്യസമയത്ത് എത്തുന്നില്ലെന്നും ഡ്യൂടി സമയങ്ങളില്‍ സ്വകാര്യ സേവനം നടത്തുന്നുവെന്നും പരാതി; സര്‍കാര്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കാന്‍ ജിപിഎസ് ട്രാകിങ്


ഡോക്ടര്‍മാരുടെ സേവനം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍കാര്‍ ആശുപത്രികളില്‍ 100 ശതമാനം ബയോമെട്രിക് ഹാജര്‍ സംവിധാനം കൊണ്ടുവരാന്‍ കര്‍ണാടക സര്‍കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം മൂന്ന് ഇടവേളകളില്‍ ഡോക്ടര്‍മാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ ഈ സംവിധാനത്തില്‍ ചില സാങ്കേതിക തകരാറുകളുണ്ട്. അതുകൊണ്ട് ഞങ്ങളിപ്പോള്‍ ജിയോ-ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, എന്നാണ് മന്ത്രി കെ സുധാകര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാല്‍ സംവിധാനത്തിനെതിരെ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ ചെയ്യുന്ന തെറ്റിന് മുഴുവന്‍ സര്‍കാര്‍ ഡോക്ടര്‍മാരെയും ശിക്ഷിക്കുന്ന രീതിയിലുള്ളതാണ് ഈ നിരീക്ഷണ സംവിധാനമെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

Keywords:  News,National,India,Bangalore,Government,Govt-Doctors,Doctor,Minister, Technology, Karnataka mulls GPS-tracking of govt doctors
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia