ആര്‍.എ­സ്.എ­സി­ന്റെ ട്രൗ­സ­റ­ണി­ഞ്ഞ് കര്‍­ണാ­ട­ക മന്ത്രി പുതി­യ വി­വാ­ദ­ത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആര്‍.എ­സ്.എ­സി­ന്റെ ട്രൗ­സ­റ­ണി­ഞ്ഞ് കര്‍­ണാ­ട­ക മന്ത്രി പുതി­യ വി­വാ­ദ­ത്തില്‍
ചി­ക്ക­മാം­ഗ്ലൂര്‍ : ആര്‍.എ­സ്.എ­സി­ന്റെ ട്രൗ­സ­റ­ണി­ഞ്ഞ് സൈ­ക്കിളില്‍ സ­ഞ്ച­രി­ച്ച് കര്‍­ണാ­ട­ക മ­ന്ത്രി പുതി­യ വിവാ­ദ കു­രു­ക്കി­ലാ­യി. കര്‍­ണാ­ട­ക ഉ­ന്ന­ത വി­ദ്യാ­ഭ്യാ­സ വ­കു­പ്പ് മ­ന്ത്രി സി.ടി ര­വി­യാ­ണ് ആര്‍.എ­സ്.എ­സ് ചി­ക്ക­മാം­ഗ്ലൂ­രില്‍ സം­ഘ­ടി­പ്പി­ച്ച റൂ­ട്ട് മാര്‍­ച്ചി­ന് മു­മ്പില്‍ ട്രൗ­സറും ടീ­ഷര്‍­ട്ടു­മ­ണി­ഞ്ഞ് പൈ­ല­റ്റാ­യി സൈ­ക്കി­ളില്‍ സ­ഞ്ച­രി­ച്ച­ത്. 

ദക്ഷി­ണ കര്‍­ണാ­ട­ക ജില്ല­യു­ടെ ചുമ­ത­ല കൂ­ടി വ­ഹി­ക്കു­ന്ന മന്ത്രി കൂ­ടി­യാ­ണ് സി.ടി. രവി. ക­ടു­ത്ത യെ­ദ്യൂ­ര­പ്പ പ­ക്ഷ­ക്കാ­ര­നു­മാണ്. കര്‍­ണാ­ട­ക­യി­ലെ ബി.ജെ.പി സര്‍­ക്കാര്‍ ന്യൂന­പ­ക്ഷ മ­ത­സ്ഥര്‍­ക്കെ­തി­രാ­ണെ­ന്ന പ്ര­ചാര­ണം നി­ല­നില്‍­ക്ക­വേ­യാ­ണ് ന്യൂന­പ­ക്ഷ വി­ഭാ­ഗ­ങ്ങള്‍ സം­ശ­യ­ത്തോ­ടെ വി­ക്ഷി­ക്കു­ന്ന ആര്‍.എ­സ്.എ­സി­ന്റെ കു­പ്പാ­യ­മ­ണി­ഞ്ഞ് സം­സ്ഥാന­ത്തെ പ്രധാ­ന മന്ത്രി റൂ­ട്ട് മാര്‍­ച്ചില്‍ അ­ണി­നി­ര­ന്ന­ത്.

മന്ത്രി ര­വി­യുടെ ഈ ന­ടപ­ടി ഭ­ര­ണ­ഘട­നാ വി­രു­ദ്ധവും സ­ത്യ­പ്ര­തി­ജ്ഞാ­ലം­ഘ­ന­വു­മാ­ണെ­ന്ന് ഇ­തിന­കം വി­മര്‍­ശ­ന­വു­മു­യര്‍ന്നു. ഒ­രു പ്ര­ത്യേ­ക വി­ഭാഗ­ത്തെ മാ­ത്രം പ്രീണി­പ്പി­ക്കു­ന്ന ന­യം തു­ട­രു­ന്ന ആര്‍.എ­സ്.എ­സ് പോ­ലു­ള്ള സം­ഘ­ട­ന­ക­ളു­ടെ ച­ട­ങ്ങു­ക­ളില്‍ മ­ന്ത്രി­മാര്‍ സം­ബ­ന്ധി­ക്കുന്ന­ത് അ­നു­ചി­ത­മാ­ണെ­ന്നാ­ണ് പൊ­തു വി­ല­യി­രു­ത്തല്‍.

കര്‍­ണാ­ട­ക­യില്‍ ബി.ജെ.പി സര്‍­ക്കാര്‍ അ­ധി­കാ­ര­മേ­റ്റ ശേ­ഷം ഒ­രു ജില്ലാ ക­ല­ക്ട­റെയും ജില്ലാ പോ­ലീ­സ് സൂ­പ്ര­ണ്ടി­നെ­യും ഹി­ന്ദു­സമാ­ജോ­ത്സ­വ­ത്തില്‍ പ­ങ്കെ­ടു­പ്പി­ച്ച വി­വാ­ദം കെ­ട്ട­ട­ങ്ങു­ന്ന­തി­ന് മു­മ്പാ­ണ് മന്ത്രി ര­വി­യു­ടെ പുതി­യ ന­ട­പടി.

Keywords:  RSS, Karnataka, Minister, National, C.T. Ravi 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia