Missing | അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്; ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ചിടത്തുനിന്നു തന്നെ സോണാര്‍ സിഗ്‌നല്‍ ലഭിച്ചതും നിര്‍ണായകം; ദൗത്യം ഫലം കാണുമോ? 

 
Karnataka landslide: Search on Day 9 to proceed with new modern equipment, Shiroor, News, Missing, Malayalee Man, Arjun, Lorry, Army, National News
Karnataka landslide: Search on Day 9 to proceed with new modern equipment, Shiroor, News, Missing, Malayalee Man, Arjun, Lorry, Army, National News

Photo: Arranged

വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണ് സോണാര്‍
 

ഷിരൂര്‍: (KVARTHA) കര്‍ണാടകയിലെ (Karnataka) ഷിരൂരില്‍ (Shiroor) മണ്ണിടിഞ്ഞ് (Landslides) കാണാതായ (Missing) ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള (Lorry Driver Kozhikode Native Arjun) തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്. പുഴയില്‍ (River) നിന്ന് ചെളി (Mud) വാരിയുള്ള തിരച്ചിലാണ് നടക്കുന്നത്. 60 അടി താഴ്ചയില്‍നിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്ഥലത്ത് എത്തിച്ചു.


ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്തുനിന്നു തന്നെ സോണാര്‍ സിഗ്‌നല്‍ ലഭിച്ചതും നിര്‍ണായകമാണ്. നാവികസേന കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണ് സോണാര്‍. 

ബുധനാഴ്ചത്തെ ദൗത്യമെങ്കിലും ഫലം കാണുമെന്ന പ്രതീക്ഷയിലാണ് അര്‍ജുന്റെ കുടുംബം അടക്കമുള്ള മലയാളികള്‍. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തിരച്ചില്‍ ഊര്‍ജിതമായി നടന്നിരുന്നുവെങ്കിലും അര്‍ജുനേയോ ലോറിയേയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓരോ ദിവസം കഴിയുന്തോറും കുടുംബത്തിന്റെ ആദിയും കൂടുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia