Allegation | 'മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി'; പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ച് ദൗത്യ സംഘം
കരയില്‍ എട്ടുമീറ്റര്‍ താഴ്ചയില്‍ ലോഹ സാന്നിധ്യമുള്ളതായി സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്
രഞ്ജിത് ഇസ്രാഈലിനെ പൊലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്
അങ്കോല (കര്‍ണാടക): (KVARTHA) കര്‍ണാടകയിലെ (Karnataka) അങ്കോലക്കടുത്ത് (Ankola) ഷിരൂരില്‍ (Shiroor) മണ്ണിടിച്ചിലില്‍ (Landslades) പെട്ട് കാണാതായ (Missing) കോഴിക്കോട് സ്വദേശിയായ (Kozhikode Native) ലോറി ഡ്രൈവര്‍ അര്‍ജുന് (Lorry Driver Arjun) വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസവും പുരോഗമിക്കവെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് (Malayalaee Rescue Workers) തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി (Complaint) . ജില്ലാ പൊലീസ് മേധാവിക്കെതിരെയാണ് (District Police Chief) ആരോപണം (Allegation) ഉയര്‍ന്നിരിക്കുന്നത്.
നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ് പി പറഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകനായ ബിജു കക്കയം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റി കഴിയാറായെന്നും ബിജു കക്കയം വ്യക്തമാക്കി.
കരയില്‍ എട്ടുമീറ്റര്‍ താഴ്ചയില്‍ ലോഹ സാന്നിധ്യമുള്ളതായാണ് സിഗ്‌നല്‍ ലഭിച്ചത്. ഇവിടെയാണ് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. നേരത്തെ അര്‍ജുന്റെ മൊബൈല്‍ സിഗ്‌നല്‍ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയത്. രണ്ടു സിഗ്‌നലുകളാണ് ലഭിച്ചത് എന്നാല്‍, അത് അര്‍ജുന്റെ ലോറിയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല.
ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നതാകാം പൊലീസ് ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ചില ചാനലുകാര്‍ ഇവിടെ വന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നും ബിജു കക്കയം പറഞ്ഞു.
പൊലീസിന്റെ നിര്‍ദേശത്തിന് പിന്നാലെ മലയാളി രക്ഷാപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ സ്ഥലത്ത് തര്‍ക്കമുണ്ടായി. രക്ഷാപ്രവര്‍ത്തകനായ രഞ്ജിത് ഇസ്രാഈലിനെ പൊലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. തര്‍ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബിജു കക്കയം ഉള്‍പെടെ നിരവവധി മലയാളികളാണ് ഷിരൂരിലെ ദുരന്തസ്ഥലത്ത് കഴിഞ്ഞദിവസങ്ങളില്‍ രക്ഷാദൗത്യത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മഴയും വെയിലുമെല്ലാം കൊണ്ട് ഇവരെല്ലാം തന്നെ അര്‍ജുനെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ്. ഇതിനിടെ കര്‍ണാടക പൊലീസില്‍ നിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തകരെയും തളര്‍ത്തുന്നതാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രദേശത്ത് നിലവില്‍ കനത്ത മഴ തുടരുന്നതിനാല്‍ മണ്ണ് മാറ്റല്‍ കൂടുതല്‍ ശ്രമകരമാകും. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് സൈന്യം നടത്തുന്നത്. അതേ സമയം, അര്‍ജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്ക് കടന്നുവരുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. വാഹനം പുഴയിലേക്ക് ഒഴുകിപോകാനാണ് കൂടുതല്‍ സാധ്യതയെന്ന് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ മുതല്‍ കരയിലും ഗംഗാവാലി പുഴയിലുമായാണ് തിരച്ചില്‍ നടക്കുന്നത്. ബംഗ്ലൂറില്‍ നിന്ന് എത്തിച്ച ഡീപ് സെര്‍ച് ഡിറ്റക്ടറിന്റെ സഹായത്തോടെയാണ് തിരച്ചില്‍. എട്ടു മീറ്റര്‍ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താന്‍ ശേഷിയുണ്ട്. കര-നാവിക സേനയും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും പൊലീസുമുള്‍പെടുന്ന വലിയ സന്നാഹം തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
അതേ സമയം, അപകട സമയത്തെ ഷിരൂര്‍ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഐ എസ് ആര്‍ ഒയുടെ കൈവശമില്ലെന്ന് അറിയിച്ചു. മറ്റു രാജ്യങ്ങളുടെ സാറ്റ് ലൈറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അപകടം നടക്കുന്നതിന്റെ രണ്ടുമണിക്കൂര്‍ മുന്‍പും അതിന് ശേഷം വൈകിട്ട് ആറിനുമാണ് ഇന്‍ഡ്യന്‍ ഉപഗ്രഹങ്ങള്‍ ഇവിടുത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.
കെസി വേണുഗോപാല്‍ എംപിയാണ് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഐ എസ് ആര്‍ ഒയില്‍ ഇടപെടല്‍ നടത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.
വന്‍തോതില്‍ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്‌നലുകളുടെ ഭാഗത്താണ് ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല.