കേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപോര്‍ടുകള്‍ക്ക് പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത; സംശയം തോന്നിയതിന്റെ പേരില്‍ എന്‍ഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Sep 1, 2021, 15:52 IST
ADVERTISEMENT
ബെന്‍ഗ്ളുറു: (www.kvartha.com 01.09.2021) കേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപോര്ടുകള്ക്കു പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. 'ചിലതു തുറന്നു പറയാനാകില്ല. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ എന്ഐഎയ്കൊപ്പം കര്‍ണാടക പൊലീസും ജാഗരൂകരാണ്.' എന്ന് സംഭവത്തെ കുറിച്ച് ഹൂബ്ലി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമെ പറഞ്ഞു.
സംശയം തോന്നിയതിന്റെ പേരില്‍ എന്‍ഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെ തീര മേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
'പാകിസ്ഥാനിലേക്ക് പോകുന്നതിന് രണ്ടു ബോടുകളിലായി 12 ഭീകരര്‍ ആലപ്പുഴയിലെത്തിയതായാണ് കര്‍ണാടക പൊലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടല്‍മാര്‍ഗമാണ് ഇവര്‍ ആലപ്പുഴയിലെത്തിയതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Keywords: Karnataka issues high alert in coastal areas following inputs of terrorist activities in Kerala, Bangalore, News, Terrorists, Karnataka, Protection, Chief Minister, Warning, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

