COVID | കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരോട് മാസ്ക് ധരിക്കാൻ നിർദേശിച്ച് കർണാടക സർകാർ; അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി
Dec 18, 2023, 21:32 IST
ബെംഗ്ളുറു: (KVARTHA) കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ അസുഖബാധിതരായ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു നിർദേശിച്ചു. കേരളത്തിലെ സ്ഥിതിഗതികൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
60 വയസിനു മുകളിൽ പ്രായമുള്ളവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ചുമ, കഫം, പനി എന്നിവയുള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളോടും ആരോഗ്യ കേന്ദ്രങ്ങളോടും സജ്ജമാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര തുടങ്ങിയ അതിർത്തി ജില്ലകളിൽ കൂടുതൽ നിരീക്ഷണം ഉണ്ടായിരിക്കും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആളുകളുടെ സഞ്ചാരത്തിനും ഒത്തുചേരലിനും നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് മടങ്ങുന്ന അയ്യപ്പ തീർഥാടകർക്ക് എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ആളുകളുടെ സഞ്ചാരത്തിനും ഒത്തുകൂടുന്നതിനും നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.
അതിർത്തിയിൽ നിരീക്ഷണം വർധിപ്പിക്കുന്നതിനു പുറമേ, പരിശോധന വർധിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്, കൂടാതെ രോഗലക്ഷണങ്ങളും സംശയാസ്പദമായ കേസുകളും ഉള്ളവരോട് നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് തുടർനടപടികൾ സർക്കാർ തീരുമാനിക്കുമെന്ന് ദിനേഷ് ഗുണ്ടു റാവു അറിയിച്ചിട്ടുണ്ട്.

Keywords: News, News-Malayalam-News, National, National-News, Kerala, COVID, Karnataka, Health, Lifestyle, Diseases, Karnataka health minister advises senior citizens to wear masks, amid Covid surge in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.