Karnataka HC | മെട്രോയുടെ നിര്‍മാണത്തിലിരുന്ന തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈകോടതി; റിപോര്‍ട് നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍കാരിന് നോടിസ്
Jan 13, 2023, 13:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) ബെംഗ്ലൂര്‍ മെട്രോയുടെ നിര്‍മാണത്തിലിരുന്ന തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കര്‍ണാടക ഹൈകോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി സംഭവത്തില്‍ വിശദമായ റിപോര്‍ട് നല്‍കാന്‍ സംസ്ഥാന സര്‍കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
മെട്രോ നിര്‍മാണത്തില്‍ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗ്ലൂര്‍ മെട്രോക്ക് പുറമെ ബെംഗ്ലൂര്‍ കോര്‍പറേഷന്‍, കരാറുകാര്‍ എന്നിവരും കോടതി നടപടികള്‍ നേരിടേണ്ടി വരും. ജനുവരി 10നാണ് നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്ന് സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയും രണ്ടര വയസുള്ള മകനും മരിച്ചത്. പരുക്കേറ്റ് യുവതിയുടെ ഭര്‍ത്താവും മകളും ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ് ഐഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ബെംഗ്ലൂര്‍ മെട്രോ ലിമിറ്റഡിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട് ഓഫ് സയന്‍സും പരിശോധനകള്‍ നടത്തി വരികയാണ്.
മെട്രോ തൂണ് തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. നിര്‍മാണ കംപനി ഉടമയടക്കം എട്ട് പേരാണ് കേസിലെ പ്രതികള്‍. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സ് എന്ന കംപനിയുടെ നേതൃത്വത്തിലായിരുന്നു അപകടം നടന്ന ഭാഗത്തെ നിര്‍മാണം.
കംപനി ഡയറക്ടര്‍ ചൈതന്യ, നിര്‍മാണത്തിന്റെ സൂപര്‍ വൈസര്‍മാരായ ലക്ഷ്മിപതി, ജെ ഇ പ്രഭാകര്‍ എന്നിവരാണ് കേസിലെ ആദ്യ മൂന്ന് പ്രതികള്‍. നിര്‍മാണ കംപനിയുടെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗജ്ഞാനേന്ദ്ര പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള യുവതിയുടെ മകള്‍ അപകടനില തരണം ചെയ്‌തെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതരും അറിയിച്ചു.
Keywords: Karnataka HC initiates suo motu case over metro pillar collapse that killed 2 in Bengaluru, Bangalore, News, Metro, Accident, Report, Notice, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

