കര്‍ണാടകയിലെ വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമം സര്‍ക്കാര്‍ ഏറ്റെടുക്കും

 


കര്‍ണാടകയിലെ വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമം സര്‍ക്കാര്‍ ഏറ്റെടുക്കും
ബംഗളൂരു: സിനിമാനടിയുമായും അമേരിക്കന്‍ വനിതയുമായും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട് 'ആത്മീയവിപ്ലവം' നടത്തുന്ന കര്‍ണാടകയിലെ കുപ്രസിദ്ധ ആള്‍ദൈവമായ നിത്യാനന്ദ സ്വാമിയുടെ ആശ്രമം കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആലോചിക്കുന്നു. നിയമ മന്ത്രി സുരേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതാണ് ഈ വിവരം.

സര്‍ക്കാര്‍ ഏറ്റെടുത്താലുടന്‍ ആശ്രമത്തിന്റെ നിയന്ത്രണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കും. വിവാദ സ്വാമിയുടെ ആശ്രമമായ നിത്യാനന്ദ ധ്യാനപീഠം. ബിദതിലാണ് സ്ഥിതി ചെയ്യുന്നത്. രാമനഗര്‍ ജില്ലയിലാണ് ഇത്. വിവാദ സ്വാമികളുടെ ചെയ്തികള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ഗുണ്ടകളെ ഇറക്കിവിട്ട് നേരിടാനാണ് ആശ്രമം അധികൃതര്‍ കഴിഞ്ഞ ദിസവം ഒരുമ്പെട്ടത്. ഇതിനെതിരെ കര്‍ണാടകയിലെങ്ങും പ്രതിഷേധം അലയടിച്ചപ്പോള്‍ സര്‍ക്കാര്‍ ആശ്രമം ഏറ്റെടുക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ നിര്‍ബന്ധക്കപ്പെടുകയായിരുന്നു.

വിവാദ സ്വാമിയുടെ ആശ്രമത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നതെന്ന് മന്ത്രി സുരേഷ് കുമാര്‍ ആരോപിച്ചു. രണ്ട് ദിസവം മുമ്പ് ആശ്രമത്തിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ റിപ്പോര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റിയിരുന്നു. സ്വാമി നിത്യാനന്ദ ബലാല്‍സംഗകേസില്‍ പ്രതിയാണ്. സിനിമ നടിയുമായിയുള്ള കാമകേളികളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രി സദാനന്ദ ഗൗഡയുമായി ചര്‍ച്ച ചെയ്തതായും നിയമ മന്ത്രി പറഞ്ഞു. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങലില്‍ ജനക്കൂട്ടം നിത്യാനന്ദയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചിരുന്നു. അതേ സമയം നിത്യാനന്ദ ഒളിവിലാണെന്ന് രാമനഗര്‍ ജില്ലാ കലക്ടര്‍ അമല്‍ ബിശ്വാസ് അറിയിച്ചു.

Keywords: Bangalore, Swami Nithyananda, Karnataka, Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia