Key battles | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിടെ നടക്കുന്നത് അതിശക്തമായ പോരാട്ടം; ശ്രദ്ധേയമായ ചില മണ്ഡലങ്ങള്‍
Apr 26, 2023, 17:56 IST
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കാനിരിക്കെ ബിജെപിയും കോണ്‍ഗ്രസും ജനതാദളും (സെക്കുലര്‍) തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ബിജെപി 224 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 223 സീറ്റുകളില്‍ മത്സരിക്കുകയും ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് 209 സീറ്റുകളില്‍ ജനവിധി തേടുന്നു.
വരുണയില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കനകപുരയില്‍ മത്സരിക്കുന്ന കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, നിലവിലെ മുഖ്യമന്ത്രി ബസവരാജ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ഷിഗ്ഗാവ് മണ്ഡലത്തില്‍ നിന്നാണ് ബൊമ്മൈ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധിക്ക് ഒരു ദിവസം മുമ്പ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ മാറ്റി യാസിര്‍ അഹ്ലെദ് ഖാന്‍ പത്താനെ രംഗത്തിറക്കി. ജനതാദള്‍ (സെക്കുലര്‍) ശശിധര്‍ ചന്നബസപ്പ യലിഗറിനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.
രാംനഗര്‍ ജില്ലയിലെ കനകപുര മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ശിവകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കര്‍ണാടക റവന്യൂ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്‍ അശോകാണ് ബിജെപിയില്‍ നിന്നുള്ള എതിരാളി. ആര്‍ അശോകിന്റെ പരമ്പരാഗത മണ്ഡലം ബെംഗളൂരുവിലെ പത്മനാഭ നഗര്‍ ആണ്, എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ ശിവകുമാറിനെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബി നാഗരാജിനെയാണ് ജെഡിഎസ് രംഗത്തിറക്കിയിരിക്കുന്നത്.
കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയുടെ കൈവശമുള്ള വരുണ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അതേസമയം, ബിജെപി നേതാവും ഭവന മന്ത്രിയുമായ വി സോമണ്ണയെയാണ് എതിരാളി.
ചാമരാജനഗര്‍ സീറ്റിലും സോമണ്ണ മത്സരിക്കുന്നുണ്ട്. വരുണയില്‍ ഗണ്യമായ ലിംഗായത്ത് വോട്ടര്‍മാരുമുണ്ട്.
ശിവമോഗ ജില്ലയിലെ ശിക്കാരിപുര നിയോജകമണ്ഡലം പ്രധാന മണ്ഡലങ്ങളിലൊന്നാണ്. ഏറെ നാടകീയതയ്ക്കും ഊഹാപോഹങ്ങള്‍ക്കും ശേഷം കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് ബിജെപി മത്സരിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച പിതാവ് 1983 മുതല്‍ ഏഴ് തവണ ശിക്കാരിപുരയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് ജിബി മലതേഷിനെയാണ് പോരിനിറക്കിയിരിക്കുന്നത്.
ഹിജാബ് വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ഉഡുപ്പി നിയമസഭാ മണ്ഡലവും ശ്രദ്ധേയമായ സീറ്റാണ്. കര്‍ണാടകയിലെ കോളജ് പരിസരത്ത് ഹിജാബ് ധരിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തുന്നവരില്‍ ഒരാളായ യശ്പാല്‍ സുവര്‍ണയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഓട്ടോമൊബൈല്‍ വ്യവസായി പ്രസാദരാജ് കാഞ്ചനെയും ജെഡി(എസ്) ദക്ഷത് ആര്‍ ഷെട്ടിയെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്. വൊക്കലിഗ സമുദായത്തിന് ആധിപത്യമുള്ള ചന്നപട്ടണ നിയമസഭാ സീറ്റില്‍ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി ജനവിധി തേടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചിരുന്നു.
ബിജെപി നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി ടി രവിയുടെ വലംകൈയായിരുന്ന എച്ച് ഡി തമ്മയ്യ ഈ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അദ്ദേഹം ഇപ്പോള്‍ തന്റെ മുന്‍ ഉപദേശകനുമായി നേരിട്ട് ഏറ്റുമുട്ടുകയും ചിക്കമംഗളൂരു മണ്ഡലത്തില്‍ നിന്ന് സി ടി രവിക്കെതിരെ മത്സരിക്കുകയും ചെയ്യുന്നു. 2018ല്‍ ചിക്കമംഗളൂരു മണ്ഡലത്തില്‍ നിന്ന് 26,314 വോട്ടുകള്‍ക്കാണ് രവി വിജയിച്ചത്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഏപ്രില്‍ 16 ന് ബിജെപിയില്‍ നിന്ന് പുറത്തുപോകുകയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഉത്തര കന്നഡയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പങ്കുവഹിച്ച ഷെട്ടാര്‍ പിന്നീട് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ സീറ്റില്‍ ജനവിധി തേടുകയാണ്. ഹുബ്ബാലി-ധാര്‍വാഡ് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവാണ് മഹേഷ് തെങ്കിങ്കൈയാണ് ബിജെപി സ്ഥാനാര്‍ഥി.

Keywords: Bangalore-News, Karnataka-Election-News, Congress-News, #DS-News, BJP-News, Karnataka Polls 2023, Karnataka Elections: Here Are High-Voltage Contests To Look Out For.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.