Bagepalli | കര്‍ണാടകയിലെ ഒരു തരി കനല്‍! സിപിഎം ഇത്തവണ ബാഗേപള്ളി സീറ്റ് തിരിച്ചുപിടിക്കുമോ?
Apr 26, 2023, 19:13 IST
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഉച്ചസ്ഥായിലാണ്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും പ്രബലരായ സംസ്ഥാനത്ത് ഒരു സീറ്റില്‍ വിജയിക്കാനുള്ള മോഹവുമായി സിപിഎമ്മും രംഗത്തുണ്ട്. ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ബാഗേപള്ളിയില്‍ സിപിഎമ്മിന് ഉറച്ച വോട്ട് അടിത്തറയും പോരാട്ടത്തിന്റെ നീണ്ട ചരിത്രവുമുണ്ട്. സിപിഎമ്മിന് വിജയസാധ്യതയുള്ളതോ കുറഞ്ഞപക്ഷം ഗണ്യമായ വോട്ടുകളെങ്കിലും ലഭിക്കുന്നതോ ആയ ഒരേയൊരു സീറ്റാണിത്. 1994ലും 2004ലും സിപിഎം സ്ഥാനാര്‍ഥി ജിവി ശ്രീരാമ റെഡ്ഡി വിജയിച്ചിട്ടുമുണ്ടിവിടെ.
55 ശതമാനത്തിലധികം മുസ്ലീങ്ങളും ദളിതരും അധിവസിക്കുന്ന മണ്ഡലമായ ബാഗേപള്ളിയിലൂടെയുള്ള സഞ്ചരിച്ചാല്‍ പതിറ്റാണ്ടുകളായി തുടരുന്ന അവഗണനയുടെയും രാഷ്ട്രീയ അനാസ്ഥയുടെയും ചിത്രങ്ങള്‍ കാണാം. ബാഗേപള്ളിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ആന്ധ്രാപ്രദേശ് അതിര്‍ത്തി. സമീപ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒരു ശതമാനത്തില്‍ താഴെ വോട്ട് വിഹിതവുമായി, കര്‍ണാടകയിലെ ചില ജില്ലകളില്‍ ഒരു കാലത്ത് പ്രധാന ശക്തിയായിരുന്ന ഇടതുപാര്‍ട്ടികള്‍ പിടിച്ചുനില്‍ക്കാന്‍ പോലും പാടുപെടുമ്പോള്‍ ബാഗേപള്ളി അതിനൊരപവാദമാണ്. 14,000+ വോട്ടുകള്‍ക്ക് വിജയിച്ച കോണ്‍ഗ്രസിന്റെ എസ്എന്‍ സുബ്ബറെഡ്ഡിയാണ് നിലവിലെ എംഎല്‍എ.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എസ്എന്‍ സുബ്ബറെഡ്ഡി ബാഗേപള്ളി സീറ്റില്‍ 65,000-ത്തിലധികം വോട്ടുകള്‍ നേടി. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജിവി ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്തെത്തി (51,000 വോട്ടുകള്‍), ജനതാദളിലെ (എസ്) സിആര്‍ മനോഹര്‍ 38,000+ വോട്ടുകള്‍ നേടി. ഇത്തവണ ജെഡി(എസ്) തങ്ങളുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും ബാഗേപള്ളിയില്‍ സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഒരുപക്ഷേ, കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള പോരാട്ടം ഇപ്പോഴും നടക്കുന്ന കര്‍ണാടകയിലെ ഒരേയൊരു മണ്ഡലമാണിത്. ബിജെപിക്കും ജെഡി(എസ്) നും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ആയിട്ടുണ്ടെങ്കിലും ഇവിടെ ഒരിക്കലും രണ്ടാമതെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍, ജെഡി(എസ്) പിന്തുണ നല്‍കുന്നതോടെ, 2004ന് ശേഷം ആദ്യമായി മണ്ഡലം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് ഇടതുപക്ഷ നേതാക്കള്‍ കരുതുന്നു.
ചിക്കബലാപൂര്‍ ജില്ലയിലുടനീളമുള്ള 100-ലധികം ഗ്രാമങ്ങളില്‍ കോവിഡ് മഹാമാരി പടര്‍ന്നപ്പോള്‍ പാവപ്പെട്ടവരോടൊപ്പം പ്രവര്‍ത്തിച്ച സര്‍ജന്‍ ഡോ. അനില്‍ കുമാര്‍ അവുലപ്പയെ മത്സരിപ്പിച്ച് സുവര്‍ണാവസരം തേടുകയാണ് ഇടതുപക്ഷം. ഡോ. അനില്‍ കുമാര്‍ അവുലപ്പ ബാഗേപള്ളിയിലെ സര്‍ജനാണ്. ഇദ്ദേഹത്തെ സ്‌നേഹപൂര്‍വം പ്രദേശവാസികള്‍ വിളിക്കുന്നത് 'ജനങ്ങളുടെ ഡോക്ടര്‍' എന്നാണ്. കണക്കും കണക്കുകൂട്ടലുകളും മാറ്റിനിര്‍ത്തിയാല്‍, കോണ്‍ഗ്രസിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലത്തില്‍ 100 കോടിയിലധികം ആസ്തിയുള്ള വ്യവസായി എസ്എന്‍ സുബ്ബാറെഡ്ഡിയെ താഴെയിറക്കുക സിപിഎമ്മിന് എളുപ്പമല്ല. എന്നിരുന്നാലും കര്‍ണാടകയിലെ വിപ്ലവ തുരുത്ത് കൈവെടിയില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് സിപിഎം.

Keywords: Karnataka-Election-News, Congress-News, JDS-News, BJP-News, CPM-News, Bagepalli-News, Karnataka Politics, Political News, Karnataka election: Can the Left win back its prized Bagepalli seat?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.