Earthquake | കര്‍ണാടകയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എന്‍ഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 
Aster_MIMS

ബസവന ബാഗേവാഡി താലൂകിലെ മണഗുളിയില്‍ നിന്ന് 2.9 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേരിയ തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും സമൂഹം പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എന്‍ഡിഎംസി കൂട്ടിച്ചേര്‍ത്തു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. 

Earthquake | കര്‍ണാടകയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി



Keywords:  News, National, National-News, Karnataka: 2.4 Magnitude, Earthquake, Vijayapura District, Karnataka: Earthquake of 2.4 magnitude hits Vijayapura district. 

 



നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia