Earthquake | കര്‍ണാടകയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി
Jul 25, 2023, 15:11 IST
ADVERTISEMENT
ബെംഗ്ളൂറു: (www.kvartha.com) കര്‍ണാടകയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയില്‍ റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എന്‍ഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ബസവന ബാഗേവാഡി താലൂകിലെ മണഗുളിയില്‍ നിന്ന് 2.9 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേരിയ തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും സമൂഹം പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എന്‍ഡിഎംസി കൂട്ടിച്ചേര്‍ത്തു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: News, National, National-News, Karnataka: 2.4 Magnitude, Earthquake, Vijayapura District, Karnataka: Earthquake of 2.4 magnitude hits Vijayapura district.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

