ബാബാ ബുധന്‍ഗിരിയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

 


ന്യൂഡല്‍ഹി: തര്‍ക്ക പ്രദേശമായ ചിക്കമംഗളൂരിലെ ബാബാ ബുധന്‍ഗിരിയില്‍ മുസ്ലിം പള്ളി ഉണ്ടായിരുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ദര്‍ഗക്ക് സമീപമുണ്ടായിരുന്ന മസ്ജിദ് പൊളിച്ചുനീക്കിയെന്ന് ആരോപിച്ച് സൂഫിയുടെ പിന്‍മുറക്കാരനെന്ന് അവകാശപ്പെടുന്ന ദര്‍ഗയുടെ ചുമലയുള്ളയാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് കര്‍ണാടക സര്‍ക്കാര്‍ എഴുതി തയാറാക്കിയ മറുപടി നല്‍കിയത്.

ദര്‍ഗയുടെ പേര് ധാര്‍മിക ദത്തി ഇലാകേ ശ്രീ ഗുരു ദത്താത്രേയ ബാബാ ബുധന്‍ സ്വാമി ദര്‍ഗ എന്ന് മാറ്റിയുള്ള സൂചനാ ബോര്‍ഡ് കഴിഞ്ഞ ഏപ്രിലില്‍ സ്ഥാപിച്ചതായും ഹരജിയില്‍ ആരോപണമുയര്‍ന്നിരുന്നു.

നാശാവസ്ഥയിലായിരുന്ന ചെളി കൊണ്ടും കല്ലുകൊണ്ടും നിര്‍മിച്ച ഒരു പ്രാര്‍ഥനാഹാള്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെന്ന് മറുപടിയില്‍ പറയുന്നു. ഇത് പുനര്‍നിര്‍മിക്കാന്‍ കഴിയില്ലെന്ന് കാട്ടി 2003ല്‍ സ്‌റ്റേറ്റ് പബ്ലിക്ക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കത്ത് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഈ പ്രാര്‍ഥനാഹാള്‍ പൊളിച്ചുമാറ്റിയത്.
ബാബാ ബുധന്‍ഗിരിയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ഗുഹാ ആരാധനാലയത്തില്‍ ചോര്‍ച്ചയുണ്ടാകുന്നതിനാല്‍ ഈ പ്രാര്‍ഥനാഹാള്‍ പുതുക്കി പണിയുകയോ പൊളിച്ചു കളയുകയോ വേണമെന്ന് പുരാവസ്തുവകുപ്പും നിര്‍ദേശിച്ചിരുന്നു.
സൂഫിയുടെ പിന്‍മുറക്കാരനെ ഇവിടെ നടക്കുന്ന ഉറൂസ് ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന വാദവും സര്‍ക്കാര്‍ തള്ളി. 2008ലെയും 2011ലെയും കോടതി വിധികള്‍ കണക്കിലെടുത്ത് 2011 മാര്‍ച്ച് 20 മുതല്‍ നടന്ന ഉറൂസില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. 2012ല്‍ നടന്ന ഉറൂസില്‍ ഒരു ദിവസം മാത്രമാണ് പങ്കെടുത്തതെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി.

ഹിന്ദു-മുസ്ലിം മതസ്ഥര്‍ സന്ദര്‍ശിക്കുന്ന ഇവിടം വര്‍ഷങ്ങളായി തര്‍ക്കപ്രദേശമാണ്. ദത്താത്രേയ ക്ഷേത്രമാണ് ഇവിടെയുള്ളതെന്നും അതിനാല്‍ ക്ഷേത്രവും പരിസരവും ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടണമെന്നുമാണ് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം.

SUMMARY: New Delhi, Feb 21: The Karnataka government has denied before the Supreme Court the existence of any mosque near the disputed cave shrine of Guru Dattareya Baba budangiri Swamy dargah in Chikmagalur.

In a written response, the State government rejected the allegations made by 'Sajjada Nasheen' (descendent of 'sufi pir') who had claimed that the government was carrying out demolition of the masjid near the shrine and had changed the name of the shrine from 'Guru Datttaray Baba Budan Swami Dargah alias Hazrath Dada Hayat Mir Kalandar' to 'Dharmika Datti Elakhe Shree Guru Datttareya Bababudan Swamy dargah' in the sign board in April last year.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia