SWISS-TOWER 24/07/2023

കുമാരസ്വാമിക്ക് ആശ്വാസം; കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി; ചൊവ്വാഴ്ച അന്തിമ വിധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.07.2019) മുഖ്യമന്ത്രി കുമാരസ്വാമിക്ക് ആശ്വാസം, കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിയും ആയോഗ്യതയും സംബന്ധിച്ച കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനെമെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. കര്‍ണാടകത്തില്‍ നിലവിലുള്ള സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനാപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.

കുമാരസ്വാമിക്ക് ആശ്വാസം; കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി; ചൊവ്വാഴ്ച അന്തിമ വിധി

സുപ്രീം കോടതി ഉത്തരവ് കര്‍ണാടക സ്പീര്‍ക്കര്‍ കെ.ആര്‍ രമേശ് ലംഘിച്ചുവെന്ന് എം.എല്‍.എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്ഗി വാദിച്ചു. നടപടി ലംഘിച്ച സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കണമെന്നും മുകുള്‍ റോഹ്ഗി ആവശ്യപ്പെട്ടിരുന്നു. രാജിയും സ്പീക്കര്‍ക്ക് സഭയ്ക്കുള്ളിലെ അവകാശവും തമ്മില്‍ ബന്ധമില്ല. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തഗി പറഞ്ഞു.

അതേസമയം, സ്പീക്കര്‍ക്ക് വേണ്ടി അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ഹാജരായി. 1974-ലെ ദേദഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ത്ഥമാണെന്നു ബോധ്യപ്പെടേണ്ടതുണ്ടെന്നും സിംഗ്വി കോടതിയില്‍ പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതെന്നും സിംഗ്വി കോടതിയില്‍ വ്യക്തമാക്കി.

സുപ്രീം കോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു. എന്നാല്‍ അങ്ങനെ കരുതുന്നില്ലെന്നും അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് രണ്ട് എം.എല്‍.എമാര്‍ രാജി നല്‍കിയിരിക്കുന്നതെന്നും ഇതില്‍ എട്ടു പേര്‍ അതിനു മുമ്പ് രാജിക്കത്ത് അയച്ചെങ്കിലും നേരിട്ടു ഹാജരായിരുന്നില്ലെന്നും സിംഗ്വി കോടതിയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka crisis live updates: CM HD Kumaraswamy to prove majority in assembly, New Delhi, News, Politics, Trending, Karnataka, Supreme Court of India, Chief Minister, Congress, BJP, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia