എഞ്ചിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് ഓടിയത് 70 കിലോ മീറ്റര്‍; മൃതദേഹം കുടുങ്ങിയ കാര്യം ഡ്രൈവര്‍ അറിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍, അശ്രദ്ധമായി വാഹനമോടിച്ചതിന് കേസ് എടുത്തു

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 04.02.2018) എഞ്ചിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് ഓടിയത് 70 കിലോ മീറ്റര്‍. കര്‍ണാടക കോര്‍പ്പറേഷന്റെ നോണ്‍ എസി ലോ ഫ് ളോര്‍ ബസാണ് എഞ്ചിനടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കിലോ മീറ്ററുകളോളം സഞ്ചരിച്ചത്. കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും ബസിനടിയില്‍ മൃതദേഹം കുടുങ്ങിയ കാര്യം ഡ്രൈവര്‍ അറിഞ്ഞില്ലെന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൊഹിനുദ്ദീന്‍ എന്ന ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത്. തമിഴ് നാട്ടിലെ കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ ചന്നാപാട് നയില്‍ എത്തിയപ്പോള്‍ ബസിനടിയില്‍ നിന്ന് എന്തോ ശബ്ദം കേട്ടതായി മൊഹിനുദ്ദീന്‍ പറഞ്ഞു. എന്നാല്‍ കല്ലോ മറ്റോ തട്ടിയതാകാം എന്ന ധാരണയില്‍ ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ യാത്ര തുടരുകയായിരുന്നു. പുലര്‍ച്ചെ 2.30 ന് ബംഗളൂരുവിലെത്തിയ ബസ് സര്‍വീസിനായി ഡിപ്പോയില്‍ എത്തിയപ്പോഴാണ് അടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്ന കാര്യം തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്.

  എഞ്ചിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് ഓടിയത് 70 കിലോ മീറ്റര്‍; മൃതദേഹം കുടുങ്ങിയ കാര്യം ഡ്രൈവര്‍ അറിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍, അശ്രദ്ധമായി വാഹനമോടിച്ചതിന് കേസ് എടുത്തു

എന്നാല്‍ ബംഗളൂരു - മൈസൂരു റൂട്ടില്‍ നിരവധി സ്പീഡ് ബ്രേക്കറുകള്‍ ഉള്ളതാണെന്നും, സാധാരണഗതിയില്‍ ബസിനടിയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ബ്രേക്കറുകളില്‍ തട്ടി വീഴേണ്ടതാണെങ്കിലും ഇവിടെ അത് സംഭവിക്കാത്തത് അത്ഭുതമാണെന്നും മറ്റ് ഡ്രൈവര്‍മാര്‍ പറയുന്നു.

30നും 40നും മധ്യേ പ്രായമുള്ളയാളുടെതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ചതിന് മൊഹിനുദ്ദീന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka corporation bus carries dead body on 70 kl, Bangalore, News, Dead Body, Trapped, Case, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia