വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ മടിച്ച് ബന്ധുക്കള്‍; പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം സംസ്‌കരിച്ചു
May 9, 2020, 16:13 IST
ബെംഗളൂരു: (www.kvartha.com 09.05.2020) വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനസികവൈകല്യമുള്ള യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ മടിച്ചതോടെ പൊലീസുദ്യോഗസ്ഥര്‍ സംസ്‌കരിച്ചു. അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷമാണ് മൂന്ന് പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് മൃതദേഹം കുഴിച്ചു മൂടിയത്. മരിച്ചയാള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയം കാരണമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്തത്.
നാല്‍പത്തിനാലുകാരനായ മാനസികവൈകല്യമുള്ള യുവാവ് നാല് ദിവസത്തിന് മുമ്പ് വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മൈസൂരിന് സമീപമുള്ള ചാമരാജനഗറിലാണ് സംഭവം. മൈസൂരിന് സമീപമുള്ള ഈ അതിര്‍ത്തിഗ്രാമത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം പതിവാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതശരീരം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചു. എഎസ്‌ഐ മാദേഗൗഡ തന്നെയാണ് മൃതശരീരം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശ്മശാനത്തിലെത്തിച്ചത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാദേഗൗഡയും മറ്റ് രണ്ട് പോലീസുകാരും ചേര്‍ന്ന് ശ്മശാനത്തില്‍ കുഴിയെടുത്തു. അവര്‍ തന്നെ മതാചാരപ്രകാരമുള്ള എല്ലാ കര്‍മങ്ങളും നടത്തി.
പിന്നീട് മൂന്ന് പേരും ചേര്‍ന്ന് മൃതദേഹം കുഴിയിലേക്കിറക്കി മണ്ണിട്ട് മൂടി. മാദേഗൗഡ ചന്ദനത്തിരി കത്തിച്ച് കുഴിമാടത്തില്‍ പ്രാര്‍ഥനയും നടത്തി. മരിച്ചയാള്‍ക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും എഎസ്‌ഐ അയാളുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയെന്നും ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് സുനില്‍ അറിയിച്ചു.
Keywords: News, National, Karnataka, Bangalore, Death, Animals, Police, Funeral, Dead Body, Karnataka Cop Digs Grave For Man As Family Refuses Body
നാല്‍പത്തിനാലുകാരനായ മാനസികവൈകല്യമുള്ള യുവാവ് നാല് ദിവസത്തിന് മുമ്പ് വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മൈസൂരിന് സമീപമുള്ള ചാമരാജനഗറിലാണ് സംഭവം. മൈസൂരിന് സമീപമുള്ള ഈ അതിര്‍ത്തിഗ്രാമത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം പതിവാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതശരീരം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചു. എഎസ്‌ഐ മാദേഗൗഡ തന്നെയാണ് മൃതശരീരം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശ്മശാനത്തിലെത്തിച്ചത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാദേഗൗഡയും മറ്റ് രണ്ട് പോലീസുകാരും ചേര്‍ന്ന് ശ്മശാനത്തില്‍ കുഴിയെടുത്തു. അവര്‍ തന്നെ മതാചാരപ്രകാരമുള്ള എല്ലാ കര്‍മങ്ങളും നടത്തി.
പിന്നീട് മൂന്ന് പേരും ചേര്‍ന്ന് മൃതദേഹം കുഴിയിലേക്കിറക്കി മണ്ണിട്ട് മൂടി. മാദേഗൗഡ ചന്ദനത്തിരി കത്തിച്ച് കുഴിമാടത്തില്‍ പ്രാര്‍ഥനയും നടത്തി. മരിച്ചയാള്‍ക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും എഎസ്‌ഐ അയാളുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയെന്നും ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് സുനില്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.